Saturday, April 18, 2020

പാവേള്‍ വികലാംഗാലയം 2കി.മീ.




        ടൌണില്‍ നിന്ന് ഇടത്തു തിരിഞ്ഞു കുത്തനെ മേലോട്ട് വളഞ്ഞു പുളഞ്ഞു പോകുന്ന ടാര്‍ നിരത്ത് പാവേള്‍  വികലാംഗാലയത്തിലേക്കുള്ളതാണ് .  കവലയിലെ ബോര്‍ഡില്‍  അതാണ്‌ സൂചന. ചുവടെ രണ്ടു കി.മീ. എന്നും.
       ഇടതു തോളിലേക്കു ടവല്‍ വലിച്ചിട്ട് അയാള്‍ കയറ്റമാരംഭിച്ചു. പ്രായമേറിയ ശരീരത്തിന് താങ്ങാനാവാത്ത വ്യായാമമാണത്.  എങ്കിലും ആവശ്യബോധത്താല്‍ അയാള്‍ കയറിക്കൊണ്ടിരുന്നു. ലക്ഷ്യം രണ്ടു കിലോ മീറ്റര്‍ അകലെയാണ് എന്നത് കൊണ്ടാകാം, അയാള്‍ ഓരോ അടി വെയ്ക്കുമ്പോഴും  ശ്വാസോച്ഛ്വാസങ്ങള്‍  രണ്ടു കി.മീ., കി.മീ. എന്ന് കൃത്യമായ താളത്തില്‍ ശബ്ദിക്കുന്നുണ്ടായിരുന്നു.
       കുന്നിന്‍ മുകളില്‍ നിന്ന് വളവ് തിരിഞ്ഞു അതിവേഗത്തില്‍  താഴേക്കു വന്ന പാവേള്‍ വികലാംഗാലയം വക  ജീപ്പ് അയാളെ  ഉരസി-ഉരസിയില്ലെന്ന മട്ടില്‍ കടന്നു പോയി. അയാള്‍ അരികിലെ ചെടിപ്പടര്‍പ്പിലേക്ക് ചാഞ്ഞു വീണു.
       ആക്സിഡന്റില്‍  ഒരു കൈ പണ്ടേ നഷ്ടപ്പെട്ടതാണ്. അടുത്ത കയ്യും പോകാതെ നോക്കണമല്ലോ.  ഷര്ടിന്റെ ഇടതു ഭാഗത്തെ ‘ഹാഫ് കൈ’ കാലിയായി കിടക്കുന്നത് മറയ്ക്കാന്‍ ആ തോളിലൂടെ ഒരു  ടര്‍ക്കി ടവല്‍ അയാള്‍ എപ്പോഴും ഇട്ടിട്ടുണ്ടാകും, അലക്ഷ്യമെന്നോണം.
    കുന്നിന്റെ ഉച്ചിയില്‍ ടാര്‍ നിരത്ത്  അവസാനിച്ചു. . മുകളില്‍ ശുദ്ധ നീലിമയില്‍ ഒരു അര്‍ദ്ധഗോളം. ശോകത്തിന്റെ വെള്ളമേഘങ്ങള്‍ ഒന്നുമില്ല. നിര്‍മ്മലം.
    വലിയ ഗേറ്റിനുള്ളില്‍ നിരവധി ചെറുതും വലുതുമായ കെട്ടിടങ്ങള്‍. കിഴക്ക് മാറി ഒതുങ്ങി വിനയത്തോടെ നില്‍ക്കുന്നു, ഇളം നീല നിറത്തില്‍  ഒരു കുരിശുതൊട്ടി. അകത്തു   അങ്കവസ്ത്രങ്ങളും അംശവടിയുമായി  വാഴ്ത്തപ്പെട്ടവന്‍.   അയാള്‍  വേദനയോടെ കുരിശു വരച്ചു. അപ്പുറത്ത് തൂവെള്ള നിറത്തില്‍ വിസ്താരം കുറഞ്ഞ ഒരു സിമത്തേരി. അവിടെ നിന്നാല്‍ വികലാംഗാലയത്തിലെ കുട്ടികള്‍ മുറ്റത്ത്‌ ഓടിക്കളിക്കുന്നത് കാണാം. വടി കൊണ്ട് തട്ടിത്തട്ടി  നീങ്ങുന്ന  അന്ധരായ  കുട്ടികള്‍.  ഒരു കാല്‍ മാത്രമുള്ള ചിലര്‍ വടികുത്തി ആടിയാടിപ്പോകുന്നു.
രണ്ടു കാലും ഇല്ലാത്ത ചിലര്‍ തവളയെപ്പോലെ  നിരങ്ങിച്ചാടുന്നു. വികലാംഗര്‍ക്കായി  ഒരു വീട്.
    കെട്ടിടത്തിനുള്ളില്‍ നിന്ന് രണ്ടു കന്യാസ്ത്രീകള്‍ ഇറങ്ങിവന്നു. വെള്ളവസ്ത്രം.  കറുത്ത ശിരോവസ്ത്രം.  അരയില്‍ നീലപ്പട്ട.
എന്തുവേണം? ആരാ?
    അയാളുടെ തലയ്ക്കുള്ളിലൂടെ ഒരു ഉല്ലാസവണ്ടി , നിറയെ സഞ്ചാരികളുമായി കൈകൊട്ടിപ്പാടി  രാത്രി യാത്ര പോകുകയായിരുന്നു.  അതില്‍ സീറ്റില്‍ ചാരിക്കി ടന്നു മനോരാജ്യം കാണുകയായിരുന്ന  ഒരു മുഖം  വലിച്ചെടുത്തു അയാള്‍ പറഞ്ഞു.  അച്ചാമ്മയെ കാണണം. ഞാന്‍...സ്ക്കറിയ. 
    കന്യാത്രീകളുടെ മുഖം ചെറുതാകുകയും കണ്ണുകള്‍ വലുതാകുകയും ചെയ്തു. വെള്ളയുടുപ്പു  എടുത്തു പിടിച്ചു ചെറിയ പെണ്‍കുട്ടികളെപ്പോലെ അവര്‍  അകത്തേയ്ക്ക് ഓടിപ്പോയി.
   പുരികം വരെ നരച്ചു വളഞ്ഞ ഒരു സന്യാസിനി വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടു.  പുരുഷന്റേതു    പോലെ ദൃഡമായ മുഖം.  മൂക്കിന്‍ തുളകളിലും താടിയിലും  വെള്ളിരോമങ്ങള്‍ തെറിച്ചു നിന്നു.  മഞ്ഞപ്പു ബാധിച്ച കണ്ണുകള്‍ അയാളെ ഉഴിഞ്ഞു. സെറ്റുപല്ലുകള്‍ ചിരിച്ചു.
    വരൂ. സന്യാസിനിയ്ക്ക് പുറകെ ഇരുണ്ട ഇടനാഴിയിലൂടെ നടന്നു.
    മണിയറയിലേക്ക് ചെക്കനെ ആനയിക്കുന്നതുപോലെ അപ്രസക്തമായ ഒരു കുസൃതിച്ചിരിയോടെ, സന്യാസിനി അയാളെ ഹാളിലെത്തിച്ചു.  ഹാളില്‍ ഒരരുകില്‍  തല്ക്കാലത്തേയ്ക്ക് പിടിച്ചിട്ട കട്ടിലില്‍  അച്ചാമ്മ കിടന്നിരുന്നു. അരികില്‍ സ്റ്റൂളില്‍ ഫോണ്‍.   അയാള്‍ക്കിരിക്കാനുള്ള  കസേര  ഒരു പെണ്‍കുട്ടി  വളരെ ഒതുക്കത്തോടെ എടുത്ത് കൊണ്ടുവന്നു കട്ടിലിനരികില്‍ വച്ചു.     ക്രമേണ വൃദ്ധസന്യാസിനിയു,മ് മറ്റുള്ളവരും പരിസരങ്ങളിലേക്ക് പിന്‍വാങ്ങുകയും ഒരു രാത്രിവണ്ടി ഉല്ലാസപൂര്വ്വം   കൈകൊട്ടിപ്പാടിക്കൊണ്ട് അയാള്‍ക്കും അച്ചാമ്മയ്ക്കും .മദ്ധ്യത്തിലൂ കടന്നു വരികയും ചെയ്തു.
    ആ വണ്ടിയില്‍ അവര്‍ അഭുമുഖമായി ഇരുന്നു സ്വപ്നങ്ങ തുന്നിശേര്‍ത്തു. അവര്‍ അവെയല്ലാതെ മറ്റാരെയും കാണുന്നുണ്ടായിരുന്നില്ല  രണ്ടുരണ്ടര വര്‍ഷങ്ങള്‍ കൊണ്ട് സാവഫ്ധാനം അടുതരിഞ്ഞു ക്രമേണ അഷ്ടബന്ധം വീനുറച്ച ഇളകാത്ത ബന്ധം കേവലം ഇരു മിനിട്ട് കൊണ്ട് തകര്‍ന്നു തരിപ്പണമായി,.
   ബസ് ബ്രേക്കിടുന്ന ശബ്ദം.വലിയ നിലവിലകള്‍ എന്നിവയ്ക്ക് ശേഷം അയാള്‍ക്ക്‌ ബുദ്ധം വീണ്ടുകിട്ടിയതി വളരെ കഴിഞ്ഞാണ്.   കൂട്ടിയിടി നടന്നതേയില്ല. അതൊഴിവാക്കാന്‍ ഇരു ഡ്രൈവര്‍മാരും വശങ്ങളിലേക്ക് വെട്ടിടിഹിരിച്ചു. വണ്ടികല്‍ക്കോ മട് യാത്രക്കാര്‍ക്കോ ഒരപായവും ഉണ്ടായില്ല. സ്കരിയയ്ക്ക് മാത്രം ചെറിയൊരു നഷ്ടം. ഒരു കൈ.
     അതൊരു യാധാര്ത്യമായിരുന്നെന്നു ബോധ്യപ്പെടാനും അംഗീകരിക്കാനും അയാള്‍ക്ക്‌ വര്‍ഷങ്ങള്‍ വേണ്ടിവന്നു.കണക്കില്ലാത്ത കണ്ണീരും. നല്ലവരായ നാട്ടുകാരുടെയും സ്നേഹ സമ്പന്നരായ ബന്ധുക്കളുടെയും അനുതാപക്കല്ലേറ് അയാളെ  ഏതോ അജ്ഞാതദേശ ത്തേയ്ക്ക് ഓടിച്ചുവിട്ടു.
പിന്നെയാരംഭിച്ചതാണ് അച്ചാമ്മയുടെ തപസ്സ്.
       അയാള്‍ നിശബ്ദനായി നോക്കിയിരുന്നു. അവള്‍ അയാളെയും.ഒരിക്കല്‍ സുന്ദരനായിരുന്ന കട്ടിമീശക്കാരന്‍ ചെക്കന്‍ ഇങ്ങനെ ഒരു കയ്യില്ലാതെ തല നരച്ചു വയസ്സന്‍ കാര്ന്നോരായി വന്നെത്തിയ പരിണാമം അവള്‍ക്ക് മനസ്സിലാകുന്നതല്ലായിരുന്നു. താന്‍ ആത്മീയതയിലെക്കും വികലാംഗരുടെ ഹൃദയത്തിലേക്കും  പ്രവേശിച്ച മുഹൂര്തങ്ങളും അതുപോലെ അവള്‍ക്കു അജ്ഞാതമായി തോന്നി.
      വൃദ്ധയും സംഘം ചായയും പലഹാരങ്ങളുമായി വന്നു. വൃദ്ധ കുസൃതി ഭാവത്തില്‍ ചോദിച്ചു.
“ഞങ്ങടെ കൂടെ കൂടുന്നോ?”
അയാള്‍ ചിരിച്ചു. ദു:ഖം പോട്ടിയോഴുകുംപോള്‍ അയാള്‍ അതാണ്‌ ചെയ്യുക.താമസിക്കുന്നിടത്ത് സഹായതിനൊക്കെ  ആളുണ്ടോ, ആവോ?
     ചായ മോതിക്കൊണ്ട് അയാള്‍ പറഞ്ഞു. ആരും ഇല്ല. ആവശ്യവുമില്ല. അരി വയ്ക്കും. കരി വയ്ക്കും. തുനിയലക്കും.കുളിക്കും ഡ്രെസ്സ് വ്ഹെയ്യും.പച്ചക്കറി കൃഷി വരെ ചെയ്യും.  
     അങ്ങനെ വേണം. അങ്ങനെ വേണം.എന്ന ഈണത്തില്‍ വൃദ്ധ തല കുലുക്കി.അച്ചാമ്മയുടെ കണ്ണുകളില്‍ നിന്ന് നീര്‍ച്ചാലുകള്‍ പുറപ്പെട്ടു കാതുകല്‍ക്കുള്ളിലെ നിഗൂഡ ദു:ഖങ്ങളിലേക്ക് പോയി.
ആവാത്തത് ഒന്ന് മാത്രം.എന്നോട് സഹതാപിക്കുന്നവരോട്   ക്ഷമിക്കാന്‍. എനിക്കതാവില്ല. ചിതരിതെരിക്കും ഞാന്‍.
   ശാന്തിയുടെ കുളിരുമായി  കാറ്റ് വീണ്ടും മുറിക്കുള്ളിലേക്ക് കടന്നു വന്നു. നേര്‍ത്ത ജാലകശീലകള്‍ ഇലകിപ്പരന്നു.
അച്ചാമ്മ തടിച്ച തലയിനകളിലേക്ക് കയരിചാരി കിടന്നു.  വര്‍ഷങ്ങള്‍ക്കു ശേഷം ആ മണിയൊച്ച അയാള്‍ കേട്ടു. “ഫാമിലി...യൊക്കെ?”
    അയാള്‍ മറുപടി പറഞ്ഞില്ല. ആ പരിചിത സ്ഘബ്ദതിലെ മണിമുത്തുകള്‍  നിലത്തു ചിതറി വീണു നൃത്തം വെയ്ക്കുന്നത് കൌതുക പൂര്‍വ്വം നോക്കിയിരിക്കുകയായിരുന്നു. ഇടതു തോളിലേക്ക് ടവല്‍ കയറ്റിയിട്ടു കൊണ്ട് അയാള്‍ മനസ്സില്‍ പറഞ്ഞു.  “എന്തു ഫാമിലി!”
അപകടം പിടിച്ച ഒരു അനാവശ്യ ചോദ്യം എടുത്തിട്ട പിടച്ചില്‍ അവളുടെ മുഖത്ത് കണ്ടു.
   “അചാമ്മയ്ക്ക് എന്താണ് അസുഖം?”
അയാള്‍ ചോദിച്ചു. അവളുടെ മുഖം കുനിഞ്ഞു. പിന്നെ വൃദ്ധയെ നോക്കി.. വൃദ്ധയുടെ നോട്ടം ജാലകത്തിന് പുറത്തേയ്ക്കും.  
      നേര് പറയില്ല എന്ന നാട്യത്തോടെ അവ പറഞ്ഞു. “ഏതായാലും വികലാംഗാലയമാലെ?  ഞാനും ഒരു വികലാഗയാവാമെന്നു വെച്ച്!”
വൃദ്ധ ഇടപെട്ടു. “സൂസന്നയ്ക്കു ഒരു സര്‍ജറി നടത്തി. ഒരു അവയവം ഇപ്പോള്‍  അവള്‍ക്കില്ല. അവര്‍ വാ പൊതി ചിരി അഭിനയിച്ചു.
ആട്ടെ, ഇന്ഷ്വറന്‍സ് ക്ലെയിം ഒക്കെ  കിട്ടിയോ? അചാമ്മയുടെ ശബ്ദം.
ഉം. ചെറിയൊരു തടസ്സമുണ്ടായിരുന്നു. തമിഴന്‍ പോലീസിന്‍റെ രേഖയില്‍ ഒരു ഹരിബാരന്റെ കൈയാണ് പോയത്.  സ്കറിയ  രാജന്‍  എന്ന് പറഞ്ഞത്  ഹരിബാരന്‍ എന്നാണ് കേട്ടത്.
     ഏഴു കൊല്ലാതെ നിയമയുഫ്ദ്ധം. ഒടുവില്‍ അട്വക്കെട്റ്റ്  എറണ്റെ പേര് മാട്ടിതന്നു.  ഹരിബാരന്‍!.   ക്ലെയിമും കിട്ടി.
വൃദ്ധ സ്ട്ടുപല്ല് അനുവദിക്കുന്ന പരിധിയില്‍ നിന്ന്  പൊട്ടിച്ചിരിച്ചു.
     പോക്കറ്റില്‍ നിന്ന് ഒരു പൊതിയെടുത്ത്‌ അയാള്‍ അച്ചാമ്മയുടെ  കൈകളില്‍  പിടിപ്പിച്ചു.  നമ്മുടെ മക്കള്‍ക്ക്‌  എന്തെങ്കിലും വാങ്ങിക്കുടുക്കണം.
      അയാള്‍ അച്ചാമ്മയുടെ വലതു കൈത്തണ്ടയില്‍ പൈപ്പടമാമാര്‍ത്തി. അന്നാദ്യമായി അയാള്‍ ഒരു സ്ത്രീയെ ബോധപൂര്‍വ്വം സ്പര്‍ശിച്ചു. അതില്‍ അവരുടെ  ചൂടും തണുപ്പും  ദു:ഖം മറന്നു.   അവളുടെ കൈതനുപ്പില്‍ ഏതാനും നിമിഷങ്ങള്‍ രമിച്ചു  അയാള്‍ കൈയെടുത്ത്.
      ചിലപ്പോള്‍ ......ഞാന്‍  ഇനിയും വന്നുകൂടെന്നില. എനിക്ക് ക്ഷമ കിട്ടുന്നില്ല.  അല്ലെങ്കില്‍  നമ്മളില്‍ ഒരാള്‍ മരിക്കണം. അയാള്‍ കൈ വീശി യാത്ര പറഞ്ഞു.
       ഹരിബാരന്‍........!. പിന്നില്‍ അച്ചാമ്മ  വിളിച്ചു. ഇനിയും ഓടി വരണമെന്നില്ല നീ ഇപ്പോഴും എപ്പോഴും  എന്റെ കൂടെ തന്നെയുണ്ട്.
      ഉച്ചഭക്ഷണസമയം  അറിയിക്കുന്ന  മണി മുഴങ്ങി. ഭക്ഷണ ശാലയിലേക്ക്  അയാ ളുടെ  മക്കള്‍ ധൃതിയില്‍  പോകുന്നത് കണ്ടു.  തപ്പിത്തടഞ്ഞും, വടികുത്തിയും, വടികുത്തിയാടിയും, തവളച്ചാട്ടം ചാസിയും ന്ജോണ്ടിയും കൂനിയും നിരങ്ങിയും ...... കന്നിമ ചമ്മാതെ  ആ കുഞ്ഞുങ്ങളെ  ഹരിബാരന്‍  നോക്കി  നിന്ന്.
     മടക്കം.
     ഇടനാഴിയുടെ  സ്വകാര്യത മുതലാക്കി ഒന്ന് കരയാന്‍  അയാള്‍ ഒരുങ്ങി. കൊച്ചു കുട്ടിയെപ്പോലെ  തുറന്നു കരയാന്‍ മോഹിചെങ്കിലും  വൃത്തിയായി ഒന്ന് വിതുമ്പാന്‍ പോലും കഴിയാതെ കണ്ണും തുടച്ചു അയാള്‍  പാവേള്‍  വികലാംഗാ ലയത്തിനു പുറത്തിറങ്ങി.
      താഴെ ടൌണിലേക്ക്  വളഞ്ഞു പുളഞ്ഞു കുത്തനെ ഇറങ്ങിപ്പോകുന്ന നേര്‍ത്ത ടാര്‍  നിരത്തിലൂടെ അയാള്‍ നിയന്ത്രണം വിട്ടത് പോലെ തെറിച്ചു തെറിച്ചു നടന്നു.
    എതിരെ ഭാരം കയറ്റി വന്ന വികലാംഗാലയം വക ജീപ്പിനു സ്ഥലം  കൊടുക്കാതെ അയാള്‍  കണ്ണുമടച്ചു  നടന്നു. ഇനി ഒരു കൈ കൂടി ബാക്കിയുണ്ട്.
    ജീപ്പ് ഒന്ന് നിര്‍ത്തി, മുരണ്ടുകൊണ്ട്  കടന്നു പോയി.  അത്ഭുതം. ഒന്നും സംഭവിച്ചില്ല.  ഭാഗ്യമോ? ഭാഗ്യ ദോഷമോ?  ഹരിബരന്‍  കുലുങ്ങിക്കുലുങ്ങി നടന്നു. ഇടതു തോളിലെ  ടവല്‍ വലിച്ചു നേരെയിട്ടു. ഷര്‍ട്ടിന്റെ ഇടതു കൈ നടപ്പിന്റെ താളത്തിനൊപ്പം ഇളകിപ്പാടി : രണ്ടു കി.മീ.........രണ്ടു. കി.മീ......രണ്ടു കി.മീ.....    

No comments:

Post a Comment

നോവലെറ്റ്--- ചാവോല

             വവ്വാല്കുഞ്ഞുങ്ങള്‍    ശബ്ദമുണ്ടാക്കിപ്പറക്കുന്ന പുന്നമര ത്തിന്റെ ഇരുട്ടിലേക്ക് കുമാരപിള്ള അത്ഭുതത്തോടെ നോക്കി നിന്നു.   വ...