Saturday, April 18, 2020

സബീനയുടെ വേഗങ്ങള്‍





            അഞ്ച് ബീയിലെ സബീനയുടെ വാപ്പിച്ചി എന്ന്‍ സ്വയം പരിചയപ്പെടുത്തിയ  ആള്‍ പ്രിന്‍സിപ്പലിന്റെ മുന്നില്‍ വിതുമ്പി. സബീനയുടെ മൂത്തുമ്മ  മയ്യത്തായി. അവസാനമായി ഒരു നോക്ക് കാണിക്കാനായി അവ ളെ കൂടെ അയയ്ക്കണം.
            ഇരുചക്രവാഹനത്തില്‍ ആയിരുന്നതുകൊണ്ട് ഗതാഗതക്കുരുക്കുകളില്‍  വിഷമിക്കാതെ മിന്നല്‍ പിണര്‍ പോലെ അയാള്‍ക്ക് എത്താന്‍  കഴിഞ്ഞു.  അതില്‍ക്കൂടു തല്‍ വേഗത  കൈവരിക്കുവാന്‍   അയാള്‍ക്ക് കഴിയു മായിരുന്നില്ല.
          പ്രിന്‍സിപ്പല്‍  ഉടന്‍തന്നെ ശിപായിയെ വിളിച്ചു, കുട്ടിയുടെ വാപ്പയോടോപ്പം  ഇരുചക്രവാഹനത്തില്‍ ഗേ ള്‍സ്‌  ഹോസ്റ്റലിലേക്കയച്ചു.  ഹോസ്റ്റല്‍ വാര്‍ഡനെ  ഫോണില്‍ വിളിച്ച്, ‘കാര്യത്തിന്റെ  സീരിയസ് നെസ്സ്’’ അറിയിച്ചു. അതില്‍ക്കൂടുത ല്‍  വേഗതയില്‍  ഒരു  കാര്യ ത്തില്‍ നടപടി  സ്വീകരിക്കു വാന്‍  അദ്ദേഹത്തിന് കഴിയുമായിരുന്നില്ല.
           ഹോസ്റ്റല്‍ വാര്‍ഡ ന്‍  കമലാക്ഷിയമ്മ തത്സമയം തന്നെ പ്രിന്‍സിപ്പലി ന്റെ നിര്‍ദ്ദേശം നടപ്പിലാക്കി. വാപ്പി ച്ചിയുടെ പിന്നില്‍ ഇരുചക്രവാഹനത്തില്‍  ഇരുന്ന് അക ന്നകന്നു പോകുന്ന സബീനയെ നോക്കി കമലാക്ഷിയ മ്മ നെടുവീ ര്‍പ്പിട്ടു. അതില്‍ കൂടുതല്‍ വേഗത്തില്‍ ആ പെണ്‍കുട്ടിയെ പിതാവിനൊപ്പം  അയയ്ക്കുവാന്‍ ആ സ്ത്രീയ്ക്ക് കഴിയുമായിരുന്നില്ല.
          എല്ലാ സ്റ്റോപ്പുകളിലും നിര്‍ത്തിയും നിരങ്ങിയും നീങ്ങിയ  ടൌണ്‍  ബസ്സില്‍  ഐശുമ്മ എന്ന സ്ത്രീ അക്ഷമയോടെ യാത്ര ചെയ്യുന്നുണ്ടായിരുന്നു. ബസ്സി നെക്കാ ള്‍ വളരെ വളരെ വേഗതയില്‍ ആ സ്ത്രീയുടെ മനസ്സ് പറക്കുന്നുണ്ടായിരുന്നു. പ്രിന്‍സി പ്പലിന്റെ മുന്നി ല്‍ ചെന്ന്  പറയാന്‍ പോകുന്ന വാക്കുകള്‍ ആ സ്ത്രീ പലവട്ടം  മനസ്സില്‍ ഉരുവിട്ടുകൊണ്ടിരുന്നു.   
          സാറേ, അഞ്ച് ബീയിലെ സബീനയുടെ ഉമ്മിച്ചി യാണ് ഞാന്‍. ബാപ്പ അറിയാണ്ടാണ് ഓളെ ഞാന്‍ ഈ സ്കൂളില്‍ ചേര്‍ത്തിയത്. എന്‍റെ കണ്ണ് തെറ്റിയാല്‍ അയാള്‍ കൊച്ചിനെ..........വല്ലാണ്ട് ഇടങ്ങറാക്കും. രാത്രി എപ്പോഴും കൊച്ചി ന്റെ അടുത്ത് കെടക്കാന്‍ വരും. ഞാന്‍ സമ്മതിക്കൂല്ല. എന്നെ കുത്തി കൊടലെടുക്കും എന്നും പറഞ്ഞുനടക്കുകയാ. അതുകൊണ്ട് അയാള്‍ വന്നാ ല്‍ കൊച്ചിനെ  കാണാന്‍ സമ്മതിക്കരുത്.  മൂത്തുമ്മ മയ്യത്തായി, മൂത്തുപ്പാ മയ്യത്തായി എന്നൊക്കെ പറയും. നുണയാ. കൊച്ചിനെ അയാള്‍ക്കടെ കൂടെ വിട രുത്. അത് പറയാന്‍ വന്നതാ. സാറ് രക്ഷിക്കണം. രക്ഷിക്കണം..........
        ആ അമ്മ മനം തുടിച്ചുകൊണ്ടിരുന്നു. പക്ഷെ, എല്ലാ സ്റ്റോപ്പിലും  നിന്നു  നിരങ്ങേണ്ടതുള്ളതുകൊണ്ട്  ആ ടൌണ്‍ ബസ്സിന് അതില്‍കൂടുതല്‍  വേഗതയില്‍ പോകാന്‍ കഴിയുമായിരുന്നില്ല.
------

No comments:

Post a Comment

നോവലെറ്റ്--- ചാവോല

             വവ്വാല്കുഞ്ഞുങ്ങള്‍    ശബ്ദമുണ്ടാക്കിപ്പറക്കുന്ന പുന്നമര ത്തിന്റെ ഇരുട്ടിലേക്ക് കുമാരപിള്ള അത്ഭുതത്തോടെ നോക്കി നിന്നു.   വ...