Friday, April 17, 2020

ഫ്ലാറ്റ്



പീടിക മുറിയുടെ ഒന്നുമുതല്‍ പതിനൊന്ന് വരെ മുഷിഞ്ഞ ചോക്കടയാളങ്ങള്‍ പതിഞ്ഞ നിരപ്പലകകള്‍ക്കു നടുവിലെ  എടുത്തു മാറ്റിയ ഒന്നിന്റെ  വിടവിലൂടെ  വൃദ്ധന്‍  തെരുവിലെ  തിരക്കുകളിലേക്ക് നോക്കി  നിന്നു.വഴിയെ പോകുന്ന പലരും പരിചയക്കാരാണ്‌.  ഒരു ചിരി. രണ്ടുവാക്ക്.അതുമതി. ആ വയസ്സന് വിശപ്പും ദാഹവുമടങ്ങും. പക്ഷെ,ആരും  തന്നെ  കാണുന്നില്ലെന്ന്  അയാള്‍ മനസ്സിലാക്കി. ആര്‍ക്കും  അയാളെ ആവശ്യമില്ല. പിന്നെന്തിനു നോക്കണം? അയാള്‍ നിരാശയോടെ  വലിയ കെട്ടിടങ്ങളെ  നോക്കി നിന്നു.  ഒരു യാചകി അയാളോട്  കുശലം പറഞ്ഞു.
എന്നാ അപ്പനേ?
അയാള്‍ മറുപടി പറയാതെ അകത്തേയ്ക്ക്  വലിഞ്ഞു. അകത്തെ അന്ധകാരത്തോടായി പറഞ്ഞു. ഹും. പാണ്ടിച്ചി ലോഹ്യം പറയാന്‍ വന്നിരിക്കുന്നു. ഞാനെന്താ യാചകനോ?എനിക്കെന്തിന്റെ കുറവാണുള്ളത്? ധനികനായ മകന്‍. സ്നേഹമുള്ള മകന്‍.  എത്രയിടത്താണ് അവനു ഫ്ലാറ്റുകളുള്ളത്.  എനിക്കും തന്നില്ലേ, ഒരു  ഫ്ലാറ്റ്? ഓള്‍ഡ്‌ മാനെന്നേ  വിളിക്കൂ. ഇംഗ്ലീഷിലല്ലെന്നെയുള്ളൂ. അയാള്‍ വീണ്ടും പുറത്തേയ്ക്ക് നോക്കി നിന്നു..


No comments:

Post a Comment

നോവലെറ്റ്--- ചാവോല

             വവ്വാല്കുഞ്ഞുങ്ങള്‍    ശബ്ദമുണ്ടാക്കിപ്പറക്കുന്ന പുന്നമര ത്തിന്റെ ഇരുട്ടിലേക്ക് കുമാരപിള്ള അത്ഭുതത്തോടെ നോക്കി നിന്നു.   വ...