Saturday, April 18, 2020

അരളിയും തുമ്പയും

ഒരു ദിവസത്തെ അവധിയ്ക്ക് സ്വര്ന്നതിന്റെ  വിലയുണ്ടെന്ന് വിശ്വസിക്കുന്ന മാര്കോസ്  ഒരു പേര് കന്ദുപിദിക്കുഇവാന് മാത്രം ഒരു ദിവസം മുഴുവന്‍ അവധിയെടുത്ത് റൂമില്‍ കിടന്നു. അതും  മറ്റാര്‍ക്കോ വേണ്ടി. വെറും മണ്ടത്തരം.
അരം പറ്റാത്തതും  അസാധാരണവും അര്‍ത്ഥവത്തും ‘സ’എന്ന അക്ഷരത്തില്‍ തുടങ്ങാവുന്ന ഒരു എന്ടയര്‍ലി ദിഫരന്റ്റ്  വോണ്‍. ആ വെല്ലുവിളി അയാളുടെ   ദുരഭിമാനം  ചോദിച്ചു വാങ്ങിയതാണ്.
സ്റ്റവ്വില്‍  ഭക്ഷണം  പാചകം ചെയ്തു കൊണ്ടിരിക്കുമ്പോഴും  പതിവില്ലാതെ പത്രം വിസ്തരിച്ചു വായിച്ചപ്പോഴും  എന്തേ ലീവാക്കിയത് എന്ന്  ചോദിച്ചവരോട് സുഖമില്ല, എന്ന് മറുപടി പറയുമ്പോഴും  ഉച്ചയൂണിനു ശേഷം  സുഖമായ ഒരു പകലുറക്കം  കഴിഞ്ഞെഴുന്നെല്‍ക്കുംപോഴും  ഹൈസ്കൂളിലെ  ക്രമം തെറ്റാതെയുള്ള മണിയടികള്‍ അയാള്‍ കേട്ടിരുന്നു.
പാഴായ ഒരു പകലിന്റെ അവസാനത്തില്‍  അയാള്‍  ജനലിലൂടെ താഴെ  നിരത്തിലേക്ക് നോക്കിയിരുന്നു. അവസാനത്തെ സ്കൂള്‍ കുട്ടിയും  പൊയ്ക്കഴിഞ്ഞിരുന്നു.   പോളിത്തീന്‍ കൂടുകളില്‍ തടിച്ച മല്സ്യങ്ങലുമായി വീടുകളിലേക്ക്  മടങ്ങുന്നവരും  മൂളി പ്പരക്കുന്ന ഓട്ടോ റിക്ഷകളും  മാത്രം.
ഒരു പകല്‍ മുഴുവന്‍ കഴിഞ്ഞിട്ടും  പ്രപഞ്ചത്തിന്റെ വിശാലതയില്‍ നിന്ന് സുന്ദരമായ ഒരു പേര്  മനസ്സില്‍ സൂര്യോദയം പോലെ  പോട്ടിവിടര്‍ന്നില്ലല്ലോ  എന്നയാള്‍ ദു:ഖിച്ചു.  തന്നെപ്പോലുള്ള അല്‍പ്പ ജ്ഞാനികള്‍ക്കു പറ്റിയ പണിയല്ലിതെന്നു   മുമ്പും അയാള്‍ക്ക്‌ തോന്നിയിട്ടുണ്ട്.
സഹാദ്ധ്യാപികയായ  മേഹര്ബാന്‍ ആയിരുന്നു, ആവശ്യക്കാരി.
“ഒരു പേര് വേണം , മാര്‍ക്കോ.നല്ല മോഞ്ചുള്ളത്. ഞങ്ങടെ പുതിയ വീടിനാ. രണ്ടോ മൂന്നോ അക്ഷരങ്ങള്‍ മതി. ആള്‍ക്ക്  അത് നിര്‍ബന്ധാ. പിന്നെ.... ‘സ്’ ആയിരിക്കണം ആദ്യത്തെ അക്ഷരം.
ശ്രമിക്കാം എന്ന് പറഞ്ഞു ഒഴിയാന്‍ ശ്രമിച്ചെങ്കിലും മേഹര്ബാന്‍  ഒരുകാര്യം കൂടി പറഞ്ഞു.
“ടീ ഡീ ജോസുണ്ടായിരുന്നെങ്കില്‍  എനിക്കൊട്ടും  വിഷമിക്കേണ്ടി വരില്ലായിരുന്നു.  പേരിടാന്‍ ജോസ്  ബഹു മിടുക്കന്നാ. ഇവിടെത്തെ പല ടീചെര്സിന്റെ പിള്ളേര്‍ക്കും  ജോസിട്ട പേരാ! എന്ത് ചെയ്യാം, ജോസ്  സ്ഥലം മാറിപ്പോയില്ലേ?”
അതുകെല്‍ക്കുംപോഴാനു  അയാള്‍ക്ക്‌  രണ്ടു കഷതിന്റെ അടിയിലും ചൊറിച്ചില് വരുന്നത്.ടീ ഡീ  ജോസിനിനെക്കുരിച്ചു വര്‍ണ്ണിക്കാത്ത ദിവസമില്ല. നാവെടുതാല്‍ ടീ ഡീ ജോസ്, ടീ ഡീ ജോസ് തന്നെ. കേട്ടുമടുത്. ജോസ് സ്ഥലം മാറിപ്പോയ ഒഴിവിലാണ് അയാള്‍ അവിടെയെത്തിയത്. കന്നിയോപ്പിട്ട ദിവസം ഹെഡ് മാസ്റ്റര്‍ എല്ലാവരോട്മായി പറഞ്ഞു.
“ഇതാ, ജോസിനു പകരം നമുക്ക് മാര്‍ക്കൊസിനെ കിട്ടിയിരിക്കുന്നു. ജോസിനെപ്പോലെ തന്നെ. പീജിയുഇം ടോക്ടരെട്ടും. സ്റ്റേറ്റ് കാരന്‍. പോരാത്തെനു  ക്രിസ്ത്യന്‍സും.”
 ഹര്ശാരവങ്ങള്‍ക്കും കയ്യടികള്‍ക്കും  വിസ്മയം നിറഞ്ഞ കന്നുകല്‍ക്കുമിടയില്‍  അയാള്‍ അന്തം വിട്ട് നിന്നു.  ജോസിനു പകരക്കാരനാവാനുള്ള   ആമ്പിയര്‍  മാര്‍ക്കോസ് എന്ന തനിക്കു  ഉണ്ടോ  എന്ന ചോദ്യം ആ മുഖങ്ങളില്‍ നിന്ന് അയാള്‍ വായിച്ചു. കല്പവൃക്ഷത്തിനു ചുവട്ടിലെ നാലുമണി പ്പൂവിനെപ്പോലെ വിനയപൂര്‍വ്വം ചിരിക്കുവാന്‍ മാത്രമേ അയാള്‍ക്ക്‌ കാഴ്ജിഞ്ഞുള്ളൂ. അന്നാദ്യമായി സകല കലാ വല്ലഭനായ ഒരു  യുവാവിനെക്കുറിച്ച്  അയാള്‍ കേട്ടു. വയര്‍ നിറയെ. പലപല വേദികളിലുള്ള  തകര്‍പ്പന്‍ പ്രസംഗങ്ങള്‍ , ക്ഷേത്രമൈതാനികളിലെ  സര്‍വ മത പ്രഭാഷണങ്ങള്‍,  പരിസ്ഥിതി സംരക്ഷണ ബോധവല്‍ക്കരണ ക്ലാസ്സുകള്‍.  ഇതിഹാസ പുരാണാദികളുടെ സഞ്ചരിക്കുന്ന സര്‍വ്വ വിജ്ഞാനകോശം. ടീ.ഡീ.ജോസിന്റെ വീരാപദാനങ്ങള്‍  അങ്ങനെ കുറെയേറെ കേട്ടു.  കേള്‍ക്കുന്തോറും മാര്‍ക്കോസിന്റെ  ആത്മവിശ്വാസം കുറഞ്ഞു കുറഞ്ഞു വന്നു.  തനിക്കെന്തു കഴിവാണ് ഉള്ളത്?  അയാള്‍ സ്വയം അന്വേഷിച്ചു.  ഒരു സര്‍ക്കാര്‍ വിലാസം  അദ്ധ്യാപകനെന്നതിലുപരി,  താനെന്തെങ്കിലുമാണെങ്കില്‍  തന്നെ, അത് ടീ.ഡീ.ജോസിന്റെ നിഴല്‍ പോലുമാവില്ലെന്നു അയാള്‍ക്ക്‌ തോന്നി. ഉച്ച നേരത്തെ  ഇടവേളയില്‍   ടീ.ഡീ . ജോസിനെ  അയാള്‍  ഫേസ് ബുക്കില്‍  തിരഞ്ഞു.വളരെ വേഗം കണ്ടെത്തി.  ടീ.ഡീ.ജോസ്  തറമൂട്ടില്‍. ഫോട്ടോ  എണ്ണം പറഞ്ഞ ഒന്ന്. മാര്‍ക്കോ അത്ഭുതത്തോടെ  നോക്കിക്കണ്ടു. ചാരനിരത്തിലെ  ഫുള്‍ സ്യൂട്ട് അണിഞ്ഞ്,  കറുത്ത   സോഫയില്‍  കാലിന്മേല്‍ കാല്‍ കയറ്റിവെച്ച്,  ഒരു കൈ താടിയ്ക്ക് കൊടുത്ത്, മറ്റേ കൈ  രാജഗമയില്‍ തൂക്കിയിട്ട് ,പ്രപഞ്ചത്തോട്  പരമപുച്ച ഭാവത്തില്‍ അനന്തതയിലേക്ക് കണ്ണെറിഞ്ഞ്..........പശ്ചാത്തലത്തില്‍ അഞ്ചു തട്ട് നിറയെ  പുസ്തകങ്ങള്‍ കുത്തിനിറച്ച  അലമാര.  സ്വന്തം   കളക്ഷന്‍ പോലെ.  വെല്ല  ബുക്ക്  സ്റ്റാളുമായിരിക്കും.   നാള്‍വഴി  കേമം. കേരളാ യൂണിവേഴ്സിറ്റിയില്‍  പഠിച്ചു. ചെമ്മണ്ട  ഹൈസ്കൂള്‍  എന്നതിലേക്ക് പോയി. കോട്ടയം, ഇന്ത്യ എന്നയിടത്ത്  താമസിക്കുന്നു.148 ആളുകള്‍  പിന്തുടരുന്നു. വി.വി.ഐ.പി. സുഹൃത്തുക്കള്‍. എണ്ണം  അയ്യായിരം കടന്നതിനാല്‍  പുതിയ  സൌഹൃദ അഭ്യര്‍ഥനകള്‍  സ്വീകരിക്കുന്നില്ലാത്രേ.  ആര്‍ക്കു വേണം? 
‘ട്രാന്‍സ്ഫെര്‍ റെഡി  കമിംഗ്’എന്ന ടെലഗ്രാമിന് വേണ്ടി   വര്‍ഷങ്ങളായി കാത്തിരിക്കുന്ന ലിസിയാമ്മയെയും  മുതുകത്തു കയരുയിരുന്നു ആന കളിയ്ക്കുമ്പോള്‍  ഞാന്‍ അപ്പച്ചന്റെ  മാത്രം  മോന്‍  എന്ന്  വിളിച്ചുപറയുന്ന  ചിന്നനെയും  നിറഞ്ഞിരുന്ന അയാളുടെ ബോധമണ്ഡലം  ആകുലമായിരുന്നു, മിക്കപ്പോഴും. മറ്റുള്ളവരുടെ പ്രതീക്ഷയ്ക്കൊത് ഉയരാന്‍  ഒരിക്കലും അയാള്‍ക്ക്‌ കഴിഞ്ഞിരുന്നില്ല.  എന്നിട്ടും പലരും ബുദ്ധിമുട്ടിച്ചിരുന്നു. സദസ്സുകളില്‍ മന:പാഠം ഉരുവുടുന്നതിനായി പ്രസംഗങ്ങള്‍  എഴുതിച്ചു വാങ്ങിയവര്‍  ടീ ഡീ ജോസ് ഇല്ലാത്തത് കൊണ്ട് മാത്രമാണ്  അയാളുടെ മുന്നില്‍ ചെല്ലേണ്ട ദുര്യോഗം  അവര്‍ക്കുണ്ടായതെന്നു  നന്ദിയും പറയുമായിരുന്നു. “ജോസുണ്ടായിരുന്നപ്പോള്‍ ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല, കേട്ടോ. ഒരു വാക്ക് പറയുകയേ വേണ്ടൂ. പ്രസംഗം റെഡി. പ്രബന്ധം റെഡി. ഏതു കിട്ടാത്ത പുസ്തകവും  ലൈബ്രറി മുഴുവന്‍ അരിച്ചു പെറുക്കി  തപ്പിയെടുത്തു തരും.  നല്ലൊരു  ഹെല്‍പ്പുഫുള്‍ പെര്‍സണ്‍.  പിന്നെ, ലേശം കഴിയ്ക്കും. അതൊരു കുറ്റമാണോ? ഇപ്പോഴത്തെ ചെറുപ്പക്കാരില്‍  ലേശം കഴിയ്ക്കാത്തവരാരുണ്ട്? 
ജോസ് ലേശവും കഴിയ്ക്കാത്ത ആള്‍ കൂടിയായിരുന്നെങ്കില്‍  താനൊരു പെന്കുട്ടിയുമായിരുന്നെങ്കിള്‍  തീര്‍ച്ചയായും  അദ്ദേഹത്തെ പ്രേമിച്ചു പോകുമായിരുന്നെന്ന്  മാര്‍ക്കോസിന് തോന്നി.  ഊണിലും ഉറകതിലും ടീ ഡീ ജോസ്  അയാളുടെ മുന്നില്‍ വന്നു നിന്ന് അട്ടഹസിച്ചു.
“എടാ, മാര്‍ക്കോ, എത്ര ജന്മം  തപസ്സിരുന്നാലും  ഞാന്‍ കളിച്ച കളിയുടെ  പത്തിലൊന്ന് കളിക്കാന്‍  നിനക്കാവില്ലെടാ, പോര്‍ക്കെ!”
മേഹര്ബാന്റെ ‘പോരെക്കൂടല്‍’ തീയതി അടുത്തപ്പോള്‍   മാര്‍ക്കോസിന്റെ   സ്ഥിതി കൂടുതല്‍  പരുങ്ങലിലായി. മേഹര്ബാന്‍ ആവശ്യപ്പെട്ടിട്ട്    ആ പേര് ഇതുവരെ  കണ്ടുപിടിച്ചു കൊടുത്തില്ലല്ലോ , അതിനായി ഒന്ന്  ശ്രമിക്ക പോലും ചെയ്തില്ലല്ലോ  എന്ന്  നിര്‍വ്യാജമായ   ഒരു കുറ്റബോധം  അയാളെ വെട്ടയാടിതുടങ്ങി.
എത്ര ആലോചിച്ചിട്ടും  മേഹര്ബാന്റെ വീടിനു നല്ലൊരു പേര് കണ്ടെത്താന്‍  കഴിഞ്ഞില്ല..   ദിവസങ്ങള്‍ ഓരോന്നായി കടന്നു പോയി. മനോഹരമായ  ഒരു പേര്  താന്‍ തന്നെ കണ്ടെത്തണം എന്നൊരു വാശി അയാളില്‍ ബലപ്പെട്ടു.  അനാവശ്യമായ ഒരഭിമാനപ്രശ്നമായി അതയാളില്‍  വളര്‍ന്നു വന്നു.
ഒരു ദിവസം  അവധിയെടുത്ത് കിടനിട്ടും  അയാളുടെ മനസ്സിന്റെ ഉള്ളറയില്‍ നിന്ന് സുന്ദരമായ ഒഎരു ഉടിച്ചുയര്‍ന്നില്ല.
പെട്ടെന്ന് അയാള്‍ക്കൊരു വെളിപാടുണ്ടായിരുന്നു.  മേഹര്ബാനു  ശിഷ്യഗണം  കൊടുത്തിരുന്ന ഇരട്ടപ്പേര് ‘സയനേഡ്’ എന്നായിരുന്നു.അതിന്റെ ആദ്യാക്ഷരങ്ങളായ   സൈന്‍  തിരിച്ചിട്ട്  നൈസ് എന്നാക്കിയാലോ! “നൈസ്!”  അതയാളുടെ മനസ്സില്‍ ക്ലിക്ക് ചെയ്തു. ‘നൈസ്’  എന്ന് നെയിം പ്ലേറ്റി ള്‍ എഴുതിയ  ഒരു വലിയ വീട്  അയാള്‍ ഭാവനയില്‍ കണ്ടു. അയാള്‍ക്കിഷ്ടപ്പെട്ടു.
പക്ഷെ, സൈനെഡില്‍ നിന്ന് നൈസിലെക്കെതിയത്  പോലെ,  നൈസില്‍ നിന്നും  സൈനെടിലെക്കും  എളുപ്പത്തില്‍   എത്തി ച്ചെരാമെന്നു വ്യക്തമാണല്ലോ.   അത്  താന്‍ ബോധപൂര്‍വം  ഒപ്പിച്ച തെപ്പാണെന്നു   മേഹര്ബാനു പെട്ടെന്ന് മനസ്സിലാകും.  തനിക്കുള്ള ഇരട്ട പ്പെരിനേക്കുരിച്ചു   അവര്‍ ശരിക്കും ബോധാവതിയുമാണ്.  വേണ്ട.  പേര് പറഞ്ഞുകേള്‍ക്കുമ്പോള്‍  മേഹര്ബാന്‍  സന്തോഷിക്കും. പോക്ഷേ, ആ സന്തോഷത്തിനു  ഒരു രാത്രിയിലെ ആയുസ്സേ കാണൂ.   പിറ്റേന്ന്  മോഖാമുഖം കാണുമ്പോള്‍  അവര്‍ ചിലപ്പോള്‍  ഒന്നും പറഞ്ഞേക്കില്ല. ഒരു പക്ഷെ, പിന്നീട  മിണ്ടിയെന്നേ വരില്ല.. ഒരുത്തിയുടെ അലെങ്കില്‍ ഒരുത്തന്റെ  പ്രാണന്‍  ഉള്ളില്‍ കിടന്നു ശരിക്കൊന്നു  പിടഞ്ഞാല്‍   തീരാനുല്ലാതെ ഉള്ളൂ എല്ലാം.  വേണ്ട. അയാള്‍  നൈസ് എന്ന്‍ പേര് ഉപേക്ഷിച്ചു.  വീണ്ടും പേരുകളുടെ ചുഴിയില്‍ അയാള്‍ മുങ്ങാങ്കുഴിയിട്ടു.
ഒടുവില്‍ ‘സ്വസ്ഥം’ ‘സഫലം’  എന്നീ രണ്ടു പേരുകളുമായി അയാള്‍ എണീറ്റ്‌.  അവ  മുമ്പ് അയാളുടെ മനസ്സില്‍ മിന്നിമാഞ്ഞവയായിരുന്നു.
ഉച്ചഭാഷിണിയിലൂടെ സിനിമാഗാനം സ്വാഗതം ചെയ്തു. മേഹര്ബാന്റെ വീട് വെളിച്ചത്തില്‍ കുളിച്ചു നിന്നു.  രണ്ടു നിലകളിലായി അല്ലാ മുറികളും  പുഞ്ചിരിച്ചു.  വലിയ ഒരു  സൌധം തന്നെ.  മുകളിലെ  കമാനത്തിലെ നാല്  ചെറിയ  സുഷിരങ്ങളില്‍  നിന്ന്  നീല നിരത്തിലെ പ്രകാശം  പെഴിഞ്ഞു താഴേയ്ക്ക് വഴിഞ്ഞൊഴുകുന്നു. അകത്തും പരത്തും നിറയെ ആളുകള്‍.  കുട്ടികള്‍ ഒച്ചവെച്ചു ഓടിക്കളിക്കുന്നു. അകത്തു സംഗീതം. പുറത്തു  ചിത്രീകരണം.  ‘ജീവിക്കണമെങ്കില്‍  ഇങ്ങനെ ജീവിക്കണം! അല്ലാതെന്ത്? എ
ന്ന് പിറുപിറുത്തു കൊണ്ട് അയാള്‍ ഗെട്ടിനടുതെതി. വലത്തേ തോനിലെ വെളുത്ത മാര്‍ബിള്‍  ഫലകതിലേക്ക്  പാരവശ്യത്തോടെ അത്  തന്നെയും കാത്തു ഒഴിഞ്ഞു കിടക്കുകതന്നെ യല്ലേ എന്ന് അയാള്‍ നോക്കി.  അവിടെ നെയിം പ്ലേറ്റില്‍ കറുത്ത അക്ഷരങ്ങളില്‍  എന്തോ ഒരു പേര് കയരിപ്പട്ടിയിരുനു. അശക്തനായിരുന്നെന്കിഉമ് അയാള്‍ അത്  കൂട്ടിവായിച്ചു.  അത് ‘നൈസ്’ എന്നായിരുന്നു.  അയാള്‍ക്ക്‌ അത് വിശ്വസിക്കാനായില്ല.ബുദ്ധി  പതരിയവനെപ്പോലെ അയാള്‍ പരുങ്ങി.
അകത്തേയ്ക്ക് കടന്നു. സ്വീകരനമുരിയിലെ  കൊഴുത്ത വെളിച്ചതിളിരുതി  മേഹര്ബാന്റെ  ആള്‍  കുശലം പറഞ്ഞു. മേഹര്ബാന്‍ ചായയും പലഹാരങ്ങളുമായി വന്നു.   ചായ കുടിക്കുമ്പോള്‍ കടല്‍ ഇളകി മരിയുകയായിട്രുന്നു. സംസാരിച്ച വാക്കുകളിലോന്നും അലാളുടെ മനസുരസില്ല. അതെങ്ങനെ സംഭവിച്ചു?..അതെങ്ങനെ സംഭവിച്ചു?  എന്ന് അയാള്‍ സ്വയം ചോദിച്ചുകൊണ്ടിരുന്നു. ഇറങ്ങാന്‍ നേരം മേഹര്ബാന്‍ ചോദിച്ചു.
“നാളെ വരില്ലേ? നാളെ വന്നാല്‍ ടീ.ഡീ.ജോസിനെ കാണാം. നിങ്ങള്ക്ക് നേരിട്ട് പരിചയപ്പെടാമല്ലോ.  നെയിം പ്ലേറ്റ് കൊണ്ട്  കഴിഞ്ഞാഴ്ച വന്നിട്ട് പോയതാ. നാളെയും വരും.  വീടിനു ജോസിട്ട പേരാ.  കണ്ടില്ലേ? നന്നായിട്ടില്ലേ?”
അഭിനയിച്ചു ചിരിക്കാന്‍ പഠിച്ചേ പറ്റൂ. അല്ലെങ്കില്‍  ഇളിക്കെണ്ടിവരും. 

“കണ്ടു, കണ്ടു. നൈസേന്നല്ലേ?   നൈസ് പേര്!”ഇലിയോ, ചിരിയോ, കരച്ചിലോ എന്നറിയാത്ത എന്തോ ഒന്ന് കാട്ടിക്കൂട്ടി  അയാള്‍ ഇറങ്ങി.  ഇ രുട്ടിലൂടെ മടങ്ങുമ്പോള്‍ പിന്നില്‍  അമര്‍ത്തിച്ചിരി  കേട്ടു. അയാള്‍ തിരിഞ്ഞു നോക്കി. ആരുമില്ല. നടക്കുമ്പോള്‍  പിന്നില്‍ വീണ്ടും  അമര്തിച്ചിരി.  തിരിഞ്ഞു നോക്കാതെ  മാര്‍കോസ് നടന്നു.  കവലയില്‍ എത്തിയപ്പോള്‍ നിന്നു.  ഇടത്തോട്ടോ? വലത്തോട്ടോ?  രണ്ടിടതെക്കും അരണ്ട വെളിച്ചത്തില്‍    റോഡു   നിവര്‍ന്നു കിടന്നു. ഇതിലെ പോകണം?    വന്നവഴി അയാള്‍ മറന്നുപോയിരുന്നു.

XXX

ഒരു ദിവസത്തെ അവധിയ്ക്ക് സ്വര്ന്നതിന്റെ  വിലയുണ്ടെന്ന് വിശ്വസിക്കുന്ന മാര്കോസ്  ഒരു പേര് കന്ദുപിദിക്കുഇവാന് മാത്രം ഒരു ദിവസം മുഴുവന്‍ അവധിയെടുത്ത് റൂമില്‍ കിടന്നു. അതും  മറ്റാര്‍ക്കോ വേണ്ടി. വെറും മണ്ടത്തരം.
അരം പറ്റാത്തതും  അസാധാരണവും അര്‍ത്ഥവത്തും ‘സ’എന്ന അക്ഷരത്തില്‍ തുടങ്ങാവുന്ന ഒരു എന്ടയര്‍ലി ദിഫരന്റ്റ്  വോണ്‍. ആ വെല്ലുവിളി അയാളുടെ   ദുരഭിമാനം  ചോദിച്ചു വാങ്ങിയതാണ്.
സ്റ്റവ്വില്‍  ഭക്ഷണം  പാചകം ചെയ്തു കൊണ്ടിരിക്കുമ്പോഴും  പതിവില്ലാതെ പത്രം വിസ്തരിച്ചു വായിച്ചപ്പോഴും  എന്തേ ലീവാക്കിയത് എന്ന്  ചോദിച്ചവരോട് സുഖമില്ല, എന്ന് മറുപടി പറയുമ്പോഴും  ഉച്ചയൂണിനു ശേഷം  സുഖമായ ഒരു പകലുറക്കം  കഴിഞ്ഞെഴുന്നെല്‍ക്കുംപോഴും  ഹൈസ്കൂളിലെ  ക്രമം തെറ്റാതെയുള്ള മണിയടികള്‍ അയാള്‍ കേട്ടിരുന്നു.
പാഴായ ഒരു പകലിന്റെ അവസാനത്തില്‍  അയാള്‍  ജനലിലൂടെ താഴെ  നിരത്തിലേക്ക് നോക്കിയിരുന്നു. അവസാനത്തെ സ്കൂള്‍ കുട്ടിയും  പൊയ്ക്കഴിഞ്ഞിരുന്നു.   പോളിത്തീന്‍ കൂടുകളില്‍ തടിച്ച മല്സ്യങ്ങലുമായി വീടുകളിലേക്ക്  മടങ്ങുന്നവരും  മൂളി പ്പരക്കുന്ന ഓട്ടോ റിക്ഷകളും  മാത്രം.
ഒരു പകല്‍ മുഴുവന്‍ കഴിഞ്ഞിട്ടും  പ്രപഞ്ചത്തിന്റെ വിശാലതയില്‍ നിന്ന് സുന്ദരമായ ഒരു പേര്  മനസ്സില്‍ സൂര്യോദയം പോലെ  പോട്ടിവിടര്‍ന്നില്ലല്ലോ  എന്നയാള്‍ ദു:ഖിച്ചു.  തന്നെപ്പോലുള്ള അല്‍പ്പ ജ്ഞാനികള്‍ക്കു പറ്റിയ പണിയല്ലിതെന്നു   മുമ്പും അയാള്‍ക്ക്‌ തോന്നിയിട്ടുണ്ട്.
സഹാദ്ധ്യാപികയായ  മേഹര്ബാന്‍ ആയിരുന്നു, ആവശ്യക്കാരി.
“ഒരു പേര് വേണം , മാര്‍ക്കോ.നല്ല മോഞ്ചുള്ളത്. ഞങ്ങടെ പുതിയ വീടിനാ. രണ്ടോ മൂന്നോ അക്ഷരങ്ങള്‍ മതി. ആള്‍ക്ക്  അത് നിര്‍ബന്ധാ. പിന്നെ.... ‘സ്’ ആയിരിക്കണം ആദ്യത്തെ അക്ഷരം.
ശ്രമിക്കാം എന്ന് പറഞ്ഞു ഒഴിയാന്‍ ശ്രമിച്ചെങ്കിലും മേഹര്ബാന്‍  ഒരുകാര്യം കൂടി പറഞ്ഞു.
“ടീ ഡീ ജോസുണ്ടായിരുന്നെങ്കില്‍  എനിക്കൊട്ടും  വിഷമിക്കേണ്ടി വരില്ലായിരുന്നു.  പേരിടാന്‍ ജോസ്  ബഹു മിടുക്കന്നാ. ഇവിടെത്തെ പല ടീചെര്സിന്റെ പിള്ളേര്‍ക്കും  ജോസിട്ട പേരാ! എന്ത് ചെയ്യാം, ജോസ്  സ്ഥലം മാറിപ്പോയില്ലേ?”
അതുകെല്‍ക്കുംപോഴാനു  അയാള്‍ക്ക്‌  രണ്ടു കഷതിന്റെ അടിയിലും ചൊറിച്ചില് വരുന്നത്.ടീ ഡീ  ജോസിനിനെക്കുരിച്ചു വര്‍ണ്ണിക്കാത്ത ദിവസമില്ല. നാവെടുതാല്‍ ടീ ഡീ ജോസ്, ടീ ഡീ ജോസ് തന്നെ. കേട്ടുമടുത്. ജോസ് സ്ഥലം മാറിപ്പോയ ഒഴിവിലാണ് അയാള്‍ അവിടെയെത്തിയത്. കന്നിയോപ്പിട്ട ദിവസം ഹെഡ് മാസ്റ്റര്‍ എല്ലാവരോട്മായി പറഞ്ഞു.
“ഇതാ, ജോസിനു പകരം നമുക്ക് മാര്‍ക്കൊസിനെ കിട്ടിയിരിക്കുന്നു. ജോസിനെപ്പോലെ തന്നെ. പീജിയുഇം ടോക്ടരെട്ടും. സ്റ്റേറ്റ് കാരന്‍. പോരാത്തെനു  ക്രിസ്ത്യന്‍സും.”
 ഹര്ശാരവങ്ങള്‍ക്കും കയ്യടികള്‍ക്കും  വിസ്മയം നിറഞ്ഞ കന്നുകല്‍ക്കുമിടയില്‍  അയാള്‍ അന്തം വിട്ട് നിന്നു.  ജോസിനു പകരക്കാരനാവാനുള്ള   ആമ്പിയര്‍  മാര്‍ക്കോസ് എന്ന തനിക്കു  ഉണ്ടോ  എന്ന ചോദ്യം ആ മുഖങ്ങളില്‍ നിന്ന് അയാള്‍ വായിച്ചു. കല്പവൃക്ഷത്തിനു ചുവട്ടിലെ നാലുമണി പ്പൂവിനെപ്പോലെ വിനയപൂര്‍വ്വം ചിരിക്കുവാന്‍ മാത്രമേ അയാള്‍ക്ക്‌ കാഴ്ജിഞ്ഞുള്ളൂ. അന്നാദ്യമായി സകല കലാ വല്ലഭനായ ഒരു  യുവാവിനെക്കുറിച്ച്  അയാള്‍ കേട്ടു. വയര്‍ നിറയെ. പലപല വേദികളിലുള്ള  തകര്‍പ്പന്‍ പ്രസംഗങ്ങള്‍ , ക്ഷേത്രമൈതാനികളിലെ  സര്‍വ മത പ്രഭാഷണങ്ങള്‍,  പരിസ്ഥിതി സംരക്ഷണ ബോധവല്‍ക്കരണ ക്ലാസ്സുകള്‍.  ഇതിഹാസ പുരാണാദികളുടെ സഞ്ചരിക്കുന്ന സര്‍വ്വ വിജ്ഞാനകോശം. ടീ.ഡീ.ജോസിന്റെ വീരാപദാനങ്ങള്‍  അങ്ങനെ കുറെയേറെ കേട്ടു.  കേള്‍ക്കുന്തോറും മാര്‍ക്കോസിന്റെ  ആത്മവിശ്വാസം കുറഞ്ഞു കുറഞ്ഞു വന്നു.  തനിക്കെന്തു കഴിവാണ് ഉള്ളത്?  അയാള്‍ സ്വയം അന്വേഷിച്ചു.  ഒരു സര്‍ക്കാര്‍ വിലാസം  അദ്ധ്യാപകനെന്നതിലുപരി,  താനെന്തെങ്കിലുമാണെങ്കില്‍  തന്നെ, അത് ടീ.ഡീ.ജോസിന്റെ നിഴല്‍ പോലുമാവില്ലെന്നു അയാള്‍ക്ക്‌ തോന്നി. ഉച്ച നേരത്തെ  ഇടവേളയില്‍   ടീ.ഡീ . ജോസിനെ  അയാള്‍  ഫേസ് ബുക്കില്‍  തിരഞ്ഞു.വളരെ വേഗം കണ്ടെത്തി.  ടീ.ഡീ.ജോസ്  തറമൂട്ടില്‍. ഫോട്ടോ  എണ്ണം പറഞ്ഞ ഒന്ന്. മാര്‍ക്കോ അത്ഭുതത്തോടെ  നോക്കിക്കണ്ടു. ചാരനിരത്തിലെ  ഫുള്‍ സ്യൂട്ട് അണിഞ്ഞ്,  കറുത്ത   സോഫയില്‍  കാലിന്മേല്‍ കാല്‍ കയറ്റിവെച്ച്,  ഒരു കൈ താടിയ്ക്ക് കൊടുത്ത്, മറ്റേ കൈ  രാജഗമയില്‍ തൂക്കിയിട്ട് ,പ്രപഞ്ചത്തോട്  പരമപുച്ച ഭാവത്തില്‍ അനന്തതയിലേക്ക് കണ്ണെറിഞ്ഞ്..........പശ്ചാത്തലത്തില്‍ അഞ്ചു തട്ട് നിറയെ  പുസ്തകങ്ങള്‍ കുത്തിനിറച്ച  അലമാര.  സ്വന്തം   കളക്ഷന്‍ പോലെ.  വെല്ല  ബുക്ക്  സ്റ്റാളുമായിരിക്കും.   നാള്‍വഴി  കേമം. കേരളാ യൂണിവേഴ്സിറ്റിയില്‍  പഠിച്ചു. ചെമ്മണ്ട  ഹൈസ്കൂള്‍  എന്നതിലേക്ക് പോയി. കോട്ടയം, ഇന്ത്യ എന്നയിടത്ത്  താമസിക്കുന്നു.148 ആളുകള്‍  പിന്തുടരുന്നു. വി.വി.ഐ.പി. സുഹൃത്തുക്കള്‍. എണ്ണം  അയ്യായിരം കടന്നതിനാല്‍  പുതിയ  സൌഹൃദ അഭ്യര്‍ഥനകള്‍  സ്വീകരിക്കുന്നില്ലാത്രേ.  ആര്‍ക്കു വേണം? 
‘ട്രാന്‍സ്ഫെര്‍ റെഡി  കമിംഗ്’എന്ന ടെലഗ്രാമിന് വേണ്ടി   വര്‍ഷങ്ങളായി കാത്തിരിക്കുന്ന ലിസിയാമ്മയെയും  മുതുകത്തു കയരുയിരുന്നു ആന കളിയ്ക്കുമ്പോള്‍  ഞാന്‍ അപ്പച്ചന്റെ  മാത്രം  മോന്‍  എന്ന്  വിളിച്ചുപറയുന്ന  ചിന്നനെയും  നിറഞ്ഞിരുന്ന അയാളുടെ ബോധമണ്ഡലം  ആകുലമായിരുന്നു, മിക്കപ്പോഴും. മറ്റുള്ളവരുടെ പ്രതീക്ഷയ്ക്കൊത് ഉയരാന്‍  ഒരിക്കലും അയാള്‍ക്ക്‌ കഴിഞ്ഞിരുന്നില്ല.  എന്നിട്ടും പലരും ബുദ്ധിമുട്ടിച്ചിരുന്നു. സദസ്സുകളില്‍ മന:പാഠം ഉരുവുടുന്നതിനായി പ്രസംഗങ്ങള്‍  എഴുതിച്ചു വാങ്ങിയവര്‍  ടീ ഡീ ജോസ് ഇല്ലാത്തത് കൊണ്ട് മാത്രമാണ്  അയാളുടെ മുന്നില്‍ ചെല്ലേണ്ട ദുര്യോഗം  അവര്‍ക്കുണ്ടായതെന്നു  നന്ദിയും പറയുമായിരുന്നു. “ജോസുണ്ടായിരുന്നപ്പോള്‍ ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല, കേട്ടോ. ഒരു വാക്ക് പറയുകയേ വേണ്ടൂ. പ്രസംഗം റെഡി. പ്രബന്ധം റെഡി. ഏതു കിട്ടാത്ത പുസ്തകവും  ലൈബ്രറി മുഴുവന്‍ അരിച്ചു പെറുക്കി  തപ്പിയെടുത്തു തരും.  നല്ലൊരു  ഹെല്‍പ്പുഫുള്‍ പെര്‍സണ്‍.  പിന്നെ, ലേശം കഴിയ്ക്കും. അതൊരു കുറ്റമാണോ? ഇപ്പോഴത്തെ ചെറുപ്പക്കാരില്‍  ലേശം കഴിയ്ക്കാത്തവരാരുണ്ട്? 
ജോസ് ലേശവും കഴിയ്ക്കാത്ത ആള്‍ കൂടിയായിരുന്നെങ്കില്‍  താനൊരു പെന്കുട്ടിയുമായിരുന്നെങ്കിള്‍  തീര്‍ച്ചയായും  അദ്ദേഹത്തെ പ്രേമിച്ചു പോകുമായിരുന്നെന്ന്  മാര്‍ക്കോസിന് തോന്നി.  ഊണിലും ഉറകതിലും ടീ ഡീ ജോസ്  അയാളുടെ മുന്നില്‍ വന്നു നിന്ന് അട്ടഹസിച്ചു.
“എടാ, മാര്‍ക്കോ, എത്ര ജന്മം  തപസ്സിരുന്നാലും  ഞാന്‍ കളിച്ച കളിയുടെ  പത്തിലൊന്ന് കളിക്കാന്‍  നിനക്കാവില്ലെടാ, പോര്‍ക്കെ!”
മേഹര്ബാന്റെ ‘പോരെക്കൂടല്‍’ തീയതി അടുത്തപ്പോള്‍   മാര്‍ക്കോസിന്റെ   സ്ഥിതി കൂടുതല്‍  പരുങ്ങലിലായി. മേഹര്ബാന്‍ ആവശ്യപ്പെട്ടിട്ട്    ആ പേര് ഇതുവരെ  കണ്ടുപിടിച്ചു കൊടുത്തില്ലല്ലോ , അതിനായി ഒന്ന്  ശ്രമിക്ക പോലും ചെയ്തില്ലല്ലോ  എന്ന്  നിര്‍വ്യാജമായ   ഒരു കുറ്റബോധം  അയാളെ വെട്ടയാടിതുടങ്ങി.
എത്ര ആലോചിച്ചിട്ടും  മേഹര്ബാന്റെ വീടിനു നല്ലൊരു പേര് കണ്ടെത്താന്‍  കഴിഞ്ഞില്ല..   ദിവസങ്ങള്‍ ഓരോന്നായി കടന്നു പോയി. മനോഹരമായ  ഒരു പേര്  താന്‍ തന്നെ കണ്ടെത്തണം എന്നൊരു വാശി അയാളില്‍ ബലപ്പെട്ടു.  അനാവശ്യമായ ഒരഭിമാനപ്രശ്നമായി അതയാളില്‍  വളര്‍ന്നു വന്നു.
ഒരു ദിവസം  അവധിയെടുത്ത് കിടനിട്ടും  അയാളുടെ മനസ്സിന്റെ ഉള്ളറയില്‍ നിന്ന് സുന്ദരമായ ഒഎരു ഉടിച്ചുയര്‍ന്നില്ല.
പെട്ടെന്ന് അയാള്‍ക്കൊരു വെളിപാടുണ്ടായിരുന്നു.  മേഹര്ബാനു  ശിഷ്യഗണം  കൊടുത്തിരുന്ന ഇരട്ടപ്പേര് ‘സയനേഡ്’ എന്നായിരുന്നു.അതിന്റെ ആദ്യാക്ഷരങ്ങളായ   സൈന്‍  തിരിച്ചിട്ട്  നൈസ് എന്നാക്കിയാലോ! “നൈസ്!”  അതയാളുടെ മനസ്സില്‍ ക്ലിക്ക് ചെയ്തു. ‘നൈസ്’  എന്ന് നെയിം പ്ലേറ്റി ള്‍ എഴുതിയ  ഒരു വലിയ വീട്  അയാള്‍ ഭാവനയില്‍ കണ്ടു. അയാള്‍ക്കിഷ്ടപ്പെട്ടു.
പക്ഷെ, സൈനെഡില്‍ നിന്ന് നൈസിലെക്കെതിയത്  പോലെ,  നൈസില്‍ നിന്നും  സൈനെടിലെക്കും  എളുപ്പത്തില്‍   എത്തി ച്ചെരാമെന്നു വ്യക്തമാണല്ലോ.   അത്  താന്‍ ബോധപൂര്‍വം  ഒപ്പിച്ച തെപ്പാണെന്നു   മേഹര്ബാനു പെട്ടെന്ന് മനസ്സിലാകും.  തനിക്കുള്ള ഇരട്ട പ്പെരിനേക്കുരിച്ചു   അവര്‍ ശരിക്കും ബോധാവതിയുമാണ്.  വേണ്ട.  പേര് പറഞ്ഞുകേള്‍ക്കുമ്പോള്‍  മേഹര്ബാന്‍  സന്തോഷിക്കും. പോക്ഷേ, ആ സന്തോഷത്തിനു  ഒരു രാത്രിയിലെ ആയുസ്സേ കാണൂ.   പിറ്റേന്ന്  മോഖാമുഖം കാണുമ്പോള്‍  അവര്‍ ചിലപ്പോള്‍  ഒന്നും പറഞ്ഞേക്കില്ല. ഒരു പക്ഷെ, പിന്നീട  മിണ്ടിയെന്നേ വരില്ല.. ഒരുത്തിയുടെ അലെങ്കില്‍ ഒരുത്തന്റെ  പ്രാ

No comments:

Post a Comment

നോവലെറ്റ്--- ചാവോല

             വവ്വാല്കുഞ്ഞുങ്ങള്‍    ശബ്ദമുണ്ടാക്കിപ്പറക്കുന്ന പുന്നമര ത്തിന്റെ ഇരുട്ടിലേക്ക് കുമാരപിള്ള അത്ഭുതത്തോടെ നോക്കി നിന്നു.   വ...