കല്യാണത്തലേന്നത്തെ അത്താഴം
കഴിഞ്ഞ് വല്യപ്പച്ചന്‍ ഇറങ്ങുകയാണ്.
“...പറഞ്ഞതുപോലെ; ഞാന്‍ രാവിലെ വരാം. പിന്നെ, ഭക്ഷണം അസ്സലായി, കേട്ടോ! പ്രത്യേകിച്ച് ആ മീന്‍കറി!”
“അതിന്റെ ക്രെഡിറ്റ്
കിഴക്കേലെ സൂസിക്കാ!. എടീ, സൂസിയേ,
ഇങ്ങോട്ടു വാടീ. സര്ടിഫിക്കറ്റ് നേരിട്ട് മേടിച്ചോ “ ആരോ പറഞ്ഞു.
സൂസി വന്നു. വല്യപ്പച്ചന്‍ എല്ലാവരുടെയും
മുമ്പില്‍ വെച്ച് തൃപ്തിയോടെ പറഞ്ഞു.
“മോളേ, സൂസീ. നല്ല ഒന്നാംതരം മീന്‍ കറി. ഇത്ര നല്ല മീന്‍കറി ഞാന്‍ ഇതുവരെ
കൂട്ടീട്ടില്ല. നിന്നെ സമ്മതിച്ചിരിക്കുന്നു.”
സൂസി.......പൊട്ടിക്കരഞ്ഞു.
വല്യപ്പച്ചന്‍ വിഷമത്തോടെ
ചോദിച്ചു. “എന്തേ?
ഞാനെന്തെങ്കി ലും തെറ്റ്പറഞ്ഞോ?”
“എന്തെടീ, കറി നന്നായെന്നല്ലേ, വല്യപ്പച്ചന്‍ പറഞ്ഞത് ? അതിനു കരയുകയാണോ വേണ്ടത്?”
സൂസി കണ്ണ് തുടച്ച് ഒന്നു
നിശ്വസിച്ചു.
പിന്നെ പറഞ്ഞു. “ഇങ്ങനത്തെ കറികള്‍ എത്ര പ്രാവശ്യം ഞാന്‍
എന്റെ ജോയിച്ചായന് വെച്ച്
കൊടുത്തിട്ടുണ്ട് . പക്ഷെ, നന്നായി - എന്നൊരു
വാക്ക് ഇന്നുവരെ ജോയിച്ചായ ന്‍
പറഞ്ഞിട്ടില്ല..
സാരമില്ല. എനിക്ക്
വെഷമോന്നുമില്ല........താങ്ക്സ്....”
***
No comments:
Post a Comment