Saturday, April 18, 2020

കൊട്ടേഷന്‍



ഡിമോക്ലിസ് ഒരു ഹൈ സ്ക്കൂളില്‍   ഹെഡ് മാസ്റ്റര്‍ പദവിയില്‍ ജോലി ചെയ്യും ദശാന്തരേ,                                                                  
  ഒരു നാള്‍ ഒരു  ബാലകന്‍ ഓഫീസിലേക്ക് കടന്നു വന്നു  ഡിമോക്ലിസിനെ  തൊഴുതുനില്പായി. ഡിമോക്ലിസ്  എത്രയും ഭീതനായി അവനെ നോക്കി ‘ആരായെന്താ’ എന്ന് ചോദിച്ചു.  അപ്പോഴെയ്ക്ക്  സൌമ്യാമിസ് ഓടി  യെത്തി അവന്‍റെ എഫ്.ഐ.ആര്‍. വായിച്ചു. ഒന്‍പത്‌  സീയില്‍  ജീവശാസ്ത്രം   പഠിപ്പിക്കുവാന്‍ ചെന്നപ്പോള്‍ ക്ലാസ്സില്‍ ബ്രാണ്ടി  മണത്തു എന്നും  പ്രാഥമിക  പരിശോ ധനയില്‍   ജോമോന്‍ എന്ന കുട്ടിയുടെ ബാഗില്‍  നിന്ന് ബ്രാണ്ടി  കുപ്പിയോടെ  പിടികൂടിയെന്നും  തൊണ്ടി ലാബി ല്‍ വച്ച് പൂട്ടിയിരിക്കയാണെന്നും   ബ്രാണ്ടിമണത്താല്‍  ച്ഛര്‍ദ്ദിതാവിവശിതയായ   സൌമ്യാമിസ്  ഓക്കാനത്തി നിടെ പറഞ്ഞു.                                                                     
                                                                                                                              ജോമോന്‍    തിരുത്തി.                                                                                            
“സര്‍, മിസ്‌  പറഞ്ഞത്  ശരിയല്ല.  ഞാന്‍ കുപ്പി കൊണ്ടു വന്നിട്ടില്ല. പൈന്റായിരുന്നു.                                                                      
“അല്ല,സര്‍  കുപ്പി തന്നെയായിരുന്നു. ഞാന്‍ കണ്ടതാ.”                            നാള്‍ക്കുനാള്‍  മൂല്യവിദ്യാഭ്യാസം കേമമായി നടത്തിവ ന്ന സരസ്വതീക്ഷേത്രത്തില്‍  ഇത്തരം ഒരു സംഭവം ഡിമോക്ളിസിനു വെച്ചുപൊറുപ്പിക്കാനായില്ല.   പിതാവി നെ വിളിച്ചു കൊണ്ടുവരാന്‍  അദ്ദേഹം ജോമോനോട് ആജ്ഞാപിച്ചു. ജോമോന്‍ വിഷമത്തിലായി.   അവന്‍ ഒത്തുതീര്‍പ്പിന്റെ  പടിയിലേക്കിറങ്ങി.
“മേലില്‍ ആവര്‍ത്തിക്കില്ല, സര്‍,  എനിക്കൊരു ലാസ്റ്റ്  വാണിങ്ങ്  തന്നേര്.”
ഡിമോക്ലിസ് ഒരുപടി മുകളില്‍ കയറി. പിതാവിനെ ഹാജ രാക്കാതെ ജോമോനെ  സ്കൂളില്‍ കയറ്റുന്നതല്ലാത്ത താകുന്നു! ഡിമോക്ളിസിനോടോ കളി!                             
 “അപ്പന് വരാമ്പറ്റൂല്ല...”അവന്‍  സത്യം പറഞ്ഞു. “നടൂനു കുത്ത് കിട്ടി , കെടന്ന കെടപ്പാ. “                                      
 ദീനാനുകമ്പയാ ല്‍  നേര്‍പ്പിച്ച ശബ്ദത്തോടെ അദ്ദേഹം ചോദിച്ചു. 
“ആരീ അതിക്രമം ചെയ്തു?”                                   
“അപ്പന്‍ ഒരാളെ തീര്‍ത്തതിനു അയാളുടെ  മോന്‍ പഞ്ഞിക്കിട്ടതാ.”                                                                                      
“നിന്റെ അപ്പനെന്താ  ജോലി?”                                                                               “കൊട്ടേഷന്‍”                                                                                                        മേലാകെ  തരിപ്പ് കയറി അദ്ദേഹം  സീറ്റില്‍ വന്നിരുന്നു 
“ശരി.ശരി. നിന്റെ വീട്ടില്‍ വേറെ ആരുണ്ട്?”                                          “രണ്ടു ചേട്ടന്മാരുണ്ട്.പക്ഷെ, അവര്‍ക്ക് വരാന്‍  ടൈമുണ്ടാവില്ല.”                                                           
 “അതെന്താ?”                                                                         
“അവരും കൊട്ടേഷന്കാരാ.”                                                       ഡിമോക്ലിസ്  തലയ്ക്കു  മുകളിലേക്കു നോക്കി.   വാള്‍  അവിടെത്തന്നെയുണ്ട്. അദ്ദേഹം മൃദുവായി പറഞ്ഞു.               
 “ഒരു വാണിംഗ്  കൂടി  തരുന്നു. ഡോണ്ട്  റിപ്പീറ്റ്.”
--------

No comments:

Post a Comment

നോവലെറ്റ്--- ചാവോല

             വവ്വാല്കുഞ്ഞുങ്ങള്‍    ശബ്ദമുണ്ടാക്കിപ്പറക്കുന്ന പുന്നമര ത്തിന്റെ ഇരുട്ടിലേക്ക് കുമാരപിള്ള അത്ഭുതത്തോടെ നോക്കി നിന്നു.   വ...