ജലാലുദ്ദീന് മാഷിനു ദേശീയ അദ്ധ്യാപക
അവാര്‍ഡുദാനച്ചടങ്ങ് .
അവാര്‍ഡു ജേതാവിനെ
അനുമോദിക്കുവാനായി സംസ്ഥാന ഡയരക്ടര്‍, മറ്റു പ്രഗല്‍ഭര്‍, സാംസ്കാരിക നേതാക്കള്‍
എന്നിവര്‍ എത്തിച്ചേര്‍ന്നിരിക്കുന്നു.
ജലാലുദ്ദീന്‍ മാഷിന്‍റെ സുഹൃത്തുക്കള്‍ ഹാള്‍ നിറയെ ഉണ്ട്. തങ്ങളില്‍
ഒരാളായ ജലാദ്ദീന്‍ അവാര്‍ഡു നേടിയെന്നത് തികച്ചും അഭിമാനകരമായിരുന്നു.
സ്റ്റേറ്റ്ഡയറക്ടര്‍ പ്രസംഗം
ആരംഭിച്ചു.
.........സ്തുത്യര്‍ഹമായ സേവനത്തിനു
ശ്രീ ജലാലുദ്ദീന്‍ നേടിയ ഈ അവാര്‍ഡു തികച്ചും അഭിനന്ദനീയം തന്നെ. ഡിപ്പാര്‍ട്ടുമെന്റില്‍ എനിക്ക് നേരിട്ടറിയാവുന്ന രണ്ടു സമര്‍ത്ഥരായ
അദ്ധ്യാപകരുണ്ട്. അത്ഭുതകരമാണ് അവരുടെ പ്രൊഫൈ ല്‍. അവരോടു
പലവട്ടം ഞാന്‍ പറഞ്ഞതാ, അവാര്‍ഡിന് അപേക്ഷിക്കാന്‍. അവര്‍ അപേക്ഷിച്ചില്ല. അതുകൊണ്ടെന്താ?
ജലാലുദ്ദീന് കിട്ടി.........
മേശപ്പുറത്തിരുന്ന ഒരു അവാര്‍ഡു
എണീറ്റു ലജ്ജയോടെ പുറത്തേയ്ക് നടന്നു.
No comments:
Post a Comment