തട്ടുകടയില്‍
തിരക്കൊഴിഞ്ഞ നേരം. ഒരു വെറുംചായ ഓര്‍ഡര്‍ കൊടുത്തു കാത്തുനിന്നു. കടക്കാരന്‍
വായാടിയാണ്. ആണ്മക്കള്‍ നന്നായിരി ക്കണം.
എന്നാലേ വന്നുകയറുന്ന പെണ്ണ്നന്നാവൂ. ഒരു ഗ്ലാസ് ചൂടുവെള്ളം അപ്പു റത്ത്കുമ്പിട്ടിരുന്ന ഒരു ഭിക്ഷക്കാരന്റെ
മുമ്പിലേക്ക് നീട്ടിവെച്ചു. പിന്നെ ചായ
എടുക്കാനുള്ള പണിയായി. എന്നാല്‍, വന്നു
കയറുന്ന പെണ്ണ് നന്മയുള്ളവള്‍ ആണെങ്കില്‍
അമ്മായച്ചനും അമ്മായമ്മക്കും അന്നം കിട്ടും. നിത്യം ഓരോ വെളുത്ത
മുണ്ടുടുക്കാം. ആദ്യത്തെ ഗ്ലാസ് ചായ ഭിക്ഷക്കാരനു
നീട്ടി. മുഖമുയര്‍ത്താതെ അയാള്‍ അത് വാങ്ങിക്കുടിച്ചു.
രണ്ടാമത് എനിക്ക് ചായ കിട്ടി. ഭിക്ഷക്കാരന്‍
ചായ
കുടിച്ചെണീറ്റു. വേച്ച് വേച്ചു നടന്നുപോയി. കടക്കാരന്‍
ആ പോക്കുനോക്കി നിന്നു. അയാള്‍ മുഷിഞ്ഞ ഗ്ലാസ് കഴുകുകയായിരുന്നു.
ഹും, എങ്ങനെ കഴിഞ്ഞ ആളാ! എങ്ങനെ കഴിയേണ്ട ആളാ!
മോനും മര്വോളും മനുഷ്യത്വം കൈവിട്ടാല്‍ തന്ത ഭിക്ഷക്കാരനെപ്പോലെ നടക്കും. ദാ, ആ പോണ
പോലെ.
***
No comments:
Post a Comment