മതിലിനപ്പുറത്തെ നടവഴിയിലൂടെ രണ്ടു കുടകള്‍ അഭിമുഖമായി നടന്നു വരികയായിരുന്നു. അടുത്തെത്തി
യപ്പോള്‍ നിന്നു. കുടകള്‍ കുശലം പറഞ്ഞു.
കണ്ടത് നന്നായി. മകളുടെ കല്യാണമാണ്. ക്ഷണിക്കാന്‍ ഞങ്ങള്‍ വീട്ടിലേക്കു വരുന്നുണ്ട്.
ഓഹോ! നല്ലവാര്‍ത്തയാണല്ലോ. വരന്‍ ആരാ?
രാമകൃഷ്ണന്‍.
പേരല്ല, ആള്‍
ആരാണെന്ന്?
എല്‍.ഡി.ക്ലാര്‍ക്കാണ്.
അല്ലെടോ. ഏതാ കക്ഷി?
അവരു കുടുംബത്തോടെ മാര്‍ക്കിസ്ടുകാരായിരുന്നു. മറ്റേ അമ്പലം ഇഷ്യുവിനു
ശേഷം താമരയാ.
രാഷ്ട്രീയല്ലെടോ ഞാന്‍ ചോദിച്ചത്.ചെക്കന്‍ ഏതാ
വകുപ്പെന്നാ
. ...വകുപ്പ്........ വാട്ടര്‍ അതോറിറ്റി.
അതല്ലെടോ. ചെക്കന്‍ ഏതിലാ പെടുന്നതെന്ന്?
നമ്മുടെ ജാതി തന്നെ.
തന്നെക്കൊണ്ട് ഞാന്‍ തോറ്റു. എടോ, ചെക്കന്‍ ഏതു മാഫിയായില്‍
പെടുന്നെന്നാ ഞാന്‍ ചോദിച്ചത്.
എന്ന് വച്ചാല്‍?
എടോ, ഇന്നത്തെ
കാലത്ത് നാലു ചിക്കിലിയുണ്ടാക്കണ മെങ്കില്‍ ഏതെങ്കിലും മാഫിയായില്‍ കൂടണമല്ലോ.
ഉദാഹരണത്തിന് രാഷ്ട്രീയം, കൊട്ടേഷന്‍, മണല്, ക്വാറി, വിദ്യാഭ്യാസം, വസ്തുകച്ചവടം,, മണ്ണെണ്ണ, വനംകയ്യേറ്റം, സ്പിരിറ്റ്, മുദ്രപ്പത്രം , വ്യാജലോട്ടറി . അങ്ങനെ
പണം വാരാന്‍ പറ്റിയ ഏതു വകുപ്പെന്നാ ചോദിച്ചത്.
അയ്യോ!
അവരു അത്തരക്കാരല്ലാ. ചുരുങ്ങിയ വരുമാനം കൊണ്ട് മാനമ്മര്യാദയായി ജീവിക്കുന്ന വരാ!
അപ്പോള്‍ .....താന്‍ പെങ്കൊച്ചിനെ
പട്ടിണിക്കിടാന്‍ തീരുമാനിച്ചു. അല്ലെ? ആയിക്കോളൂ.
എനിക്കെന്തു വിരോധം? അല്ലെങ്കിലും ചിക്കിലിയുണ്ടാക്കാന്‍
പണ്ടും തനിക്കറിയില്ല. കഷ്ടം. ഒരു കാര്‍ഡു
വീട്ടില്‍ കൊണ്ടിട്ടേക്ക്. ഒത്താല്‍ വരാം. അപ്പോള്‍......ശരി.
കുശലം കഴിഞ്ഞു. ഒരു കുട
ചാടിത്തുള്ളി യാത്ര തുടര്‍ന്നു.
അതുനോക്കി മറ്റേ കുട അല്‍പനേരം
നിന്നു. പിന്നെ ചിന്തയില്‍ മുഴുകി ഇടത്തോട്ടും
വലത്തോട്ടും തെല്ലു കറങ്ങിയ
ശേഷം മതിലിന്റെ ഓരംചേര്‍ന്ന് അതും യാത്ര തുടര്‍ന്നു.
XXX ഐന്‍സ്റ്റീന്‍ ക്രിശോ.
No comments:
Post a Comment