പരീക്ഷ ഇങ്ങടുത്തു. എങ്ങനെ ആകുമോ എന്തോ! എന്തെല്ലാം പഠിക്കാനുണ്ട്. മകള്‍
വേവലാതിപ്പെടുന്നത് അദ്രമാന്‍
ഉമ്മറത്തിരിക്കുമ്പോള്‍ കേട്ടു. ഇന്നലെയാണ് അവളും കെട്ടിയോനും കുഞ്ഞും
വിരുന്നു വന്നത്. അപ്പോള്‍ മുതല്‍ തുടങ്ങിയതാണ് പരീക്ഷയടുത്തു,
പരീക്ഷയടുത്തു എന്ന വെപ്രാളം. അദ്രമാന് മകളോട്
അലിവു തോന്നി. “പഠിച്ച് തന്നെ
വേണ്ടേ ഉമ്മാ, കായി കൊടുത്തു സീറ്റ്
വാങ്ങാന്‍ നമ്മക്ക് കഴിവോണ്ടോ? മാത്രമല്ല, എങ്ങനെങ്കിലും പണമുണ്ടാക്കിയാലും ‘കായി കൊടുത്ത്’ ‘ മെഡിസിന് സീറ്റ്
വാങ്ങണ്ടാന്നാ ജമാലിന്റെ വാശി. സൊന്തം
പുള്ളയുടെ കാര്യത്തില്‍ അങ്ങന
പറയാവാ? ഇനിയിപ്പോ പുള്ള പഠിച്ചു തന്നെ നല്ല റാങ്ക് കിട്ടണം. എന്തെല്ലാം പഠിക്കാന്‍ കിടക്കുന്നു? ഇതിനി
എന്ന് പഠിച്ചു നേടാനാ? റബ്ബേ!
ഇനിയ്ക്കൊന്നും അറിഞ്ഞൂടാ. ഹാവൂ...”
ഉമ്മറത്ത് തടുക്കു പായില്‍ പുള്ള സുഖ നിദ്രയിലാണ്.
“മോളെ,സുഹറാ, പുള്ളെടെ പരീക്ഷയ്ക്ക് ഇനി എത്ര നാളുണ്ട്? “ അദ്രമാന്റെ
ചോദ്യത്തിന് ഉടന്‍ മറുപടി വന്നു.
“വെറും പതിനഞ്ചു കൊല്ലം. അതിപ്പ തീരൂല്ലേ? “
XXX
No comments:
Post a Comment