മരുന്നു കടയിലെ ഉടമ കം കെമിസ്റ്റ് സിംപ്ലനോട് രഹസിയം: വിടാപ്പനി,തോരാജലപാതം, എന്നീ ലക്ഷണക്കേടുകള്‍. (നീര്വീഴ്ചയും)
കുറിപ്പടി ? ഇല്ല. കണ്സല്‍ട്ടിംഗ് സ്വയന്‍? ആകുന്നു.വേഗം ഗുളിക തന്നനുഗ്രഹിക്കൂ. ഏത്? ഏതുമാവാം . ഫാമിലി പാക്ക് വേണം. പ്രായം?
രണ്ടു സീനിയേഴ്സ്,മൂന്നു ജൂനിയേഴ്സ്...
ലക്ഷണമൊത്ത അഞ്ചു പാണ്ഡവര്‍ ?
ഒത്ത ലക്ഷണം.
ച്ഛര്‍ദ്ദില്‍? ശ്വാസതടസ്സം? സോറി. സ്രവം തൊടീച്ച് നോക്കി. ഗോരോണയല്ല.
ആരേങ്കിലും ഒന്ന് കാണിക്കാരുന്നില്ലെ?
ന്യാരേം കാണിക്കാനില്ല. പെഷലിസ്ടന്‍മാര്‍ തൊപ്പിയിട്ടു.
ഭക്ഷണവും ശുചിത്വവും?
കേമം. ശുദ്ധമായ പച്ചക്കറി. അടുക്കളത്തോട്ടത്തില്‍ നിന്നു നേരിട്ടുപറിച്ചത്.
വളപ്രയോഗം ജൈവം. കീടനാശിനി ജൈവം. പ്ലാസ്റ്റിക് വിമുക്തം. പഴങ്ങളും പച്ചക്കറികളും തൊടിയില്‍ വിളഞ്ഞവ.
സിംപ്ലന്‍ രോഗനിര്‍ണ്ണായകമായ പൈശാചികമന്ദഹാസം പൊഴിച്ചു.
മാര്‍ക്കറ്റു പച്ചക്കറികള്‍ വാങ്ങാറില്ല? അല്ലെ?
ഇല്ലേയില്ല.
അന്യസംസ്ഥാന മത്സ്യ ബീഫു ചിക്കന്‍ മുട്ടയാദികള്‍?
സസ്യമാണ് ബുക്ക്.
അപ്പോള്‍ ഇതവനാണ്.
ഏതാണ് തവന്‍?
പുതിയ രോഗന്‍. രക്തത്തില്‍ കീടനാശിനികളുടെ പോരായ്മ മൂലമുള്ള പുതിയ രോഗന്‍.
മണ്ണിലും വെള്ളത്തിലും വായുവിലും എന്‍ഡോസള്‍ഫാന്‍, ഫുറഡാന്‍ എന്നീ കീട നാശിനികള്‍ വന്‍തോതില്‍ കലര്‍ന്ന് കഴിഞ്ഞിരിക്കുന്നു. ഇതിനെ പ്രതിരോധിക്കാ ന്‍ നമ്മുടെ രക്തത്തില്‍ ഇതിന്റെ കണ്ടന്റ് ഉണ്ടായേ പറ്റൂ. എന്നാല്‍ മാര്‍ക്കറ്റു പച്ച ക്കറികളും പഴങ്ങളും തീരെ കഴിക്കാത്തവര്‍, പഴംപച്ചക്കറികള്‍ കഴുകി ഉപയോഗി ക്കുന്നവര്‍ എന്നിവരുടെ രക്തത്തില്‍ എന്‍ഡോസള്‍ഫാന്‍, ഫുറഡാന്‍ എന്നിവ യുടെ കണ്ടന്റ് വളരെ ലോ ആയിരിക്കും. അവര്‍ക്കാണ് ഈ രോഗം പിടിപെടുന്ന ത്.
വിഷമിക്കേണ്ടാ. മരുന്നെത്തിക്കഴിഞ്ഞു.
പാരാസള്‍ഫാമോള്‍ ഗുളികന്‍. ഒന്ന് വീതം മൂന്നു നേരം. നൂറു ശതമാനം ഫുറടാന്‍ അടങ്ങിയ ഫുറഡോറിച്ച് ടോണിക്ക് രാത്രി ഒരു ടീസ്പൂണ്‍... എടുക്കട്ടോ? എന്തേ, താമസം?
XXX
No comments:
Post a Comment