സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍,
പോലീസുകാര്‍ , പിന്നൊരു
കള്ളനും . കോടതിയല്ല. പോലീസ് സ്റ്റേഷന്‍ അല്ല. ഒരു സ്വകാര്യ വസതി. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഇരുന്നുകൊണ്ട് പ്രവേശിക്കുന്നു. അവര്‍ക്ക്
പിന്നില്‍ പോലീസുകാര്‍. എല്ലാവര്ക്കും അഭിമുഖനായി
കള്ളന്‍ ചുവരും ചാരി നിന്നു. സര്‍ക്കിള്‍
ഇന്‍സ്പെക്ടര്‍ :
“എടാ,മൂന്നു പോലീസുകാര്‍ രാവുംപകലും
കാവല് നില്‍ക്കുന്ന ജഡ്ജിയുടെ വീട്ടിനകത്ത് നീയെങ്ങനെ കയറിപ്പറ്റി?എപ്പോഴാ നീ കയറിയത് ?
കള്ളന്‍ : ചെറിയൊരു ഗ്യാപ്പ് നോക്കിയാ കയറിയത്
.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ : യേത് ഗ്യാപ്പ് ?
കള്ളന്‍ : അതായത്, കോണ്‍സ്റ്റബിള്‍
ജോസപ്പ് സാര്‍ എന്നും രാത്രി പതിനോന്നരയ്ക്ക് ബൈക്കില്‍ പുറത്തേയ്ക്ക് ഒരു പോക്കുണ്ട് . ഒരു
മണിയ്ക്കെ വരൂ. അതുപോലെ ,ആ ഷാജി സാര്‍ രാത്രി കണിശം ഒരു മണിയോടെ പുറത്തേ യ്ക്ക് പോകും. പിന്നെ വെളുപ്പിന് അഞ്ചു മണിക്കേ വരൂ .
മൂന്നാമത്തെ സാര്‍ സന്ധ്യയ്ക്കെ വീശുതുടങ്ങിയിട്ടുണ്ടാകും
.ഒരു മണിയാകുമ്പോള്‍ ഫ്ലാറ്റ്. ബോംബു വീണാല്‍ അറി യില്ല.
ഈ മൂന്നു സംഭവത്തിനിടയില്‍ ഒരു ഗ്യാപ്പ് നോ ക്കി ഞാനിരുന്നു. ഇന്നലെ കിട്ടി; കയറി. സാറേ, ഏതു കോടതീലും ഞാനിത് സമ്മതിയ്ക്കാം. സര്‍ക്കിള്‍ ഇന്‍സ്പെ ക്ടര്‍ സ്വന്തം കോണ്‍സ്റ്റബിള്‍മാരെ നോക്കി
നെടുവീ ര്‍പ്പിട്ടു.
“ഉം.ഉം. കേറിയത് കേറി. ഇനി
നിന്നെ ഈ താലൂക്കില്‍ കണ്ടുപോകരുത്.ഉം.പോ.പോ.”
***
No comments:
Post a Comment