പോലീസ് സ്റ്റേഷന്റെ ഉള്ളില്‍ പതിവില്ലാതെ
ജനക്കൂട്ടം കണ്ടു പെട്ടിക്കട അദ്രമാന്‍
അത്ഭുതപ്പെട്ടു. അതും താനറിയാതെ! മതിലിനു മുകളില്‍ കൂടി ഏങ്ങി നോക്കി. ഗ്യാസ് സിലിണ്ടര്‍ നിറച്ച ഒരു ലോറി അക ത്തുണ്ട്. അതില്‍ നിന്ന് സിലിണ്ടര്‍ ഇറക്കുന്നു. കാലി
കയറ്റുന്നു.പിടിവലിയും ഉന്തും തള്ളും..ഒച്ചപ്പാടും ബഹളവും.
സിലിണ്ടറും തോളത്ത് ചുമന്ന്‍ പുറത്തു
വന്നയാളോടു സംഗതി എന്താ എന്ന് ചോദിച്ചു.
അയാള്‍ അദ്രമാനോട് അകത്തു ചെന്ന് അന്വേഷിക്കാന്‍ ആംഗ്യം
കാണിച്ചു. പതിയെ സ്റ്റേഷന്റെ അകത്ത് കയറി. ജനലിന്‍ പുറത്ത് നീണ്ട ക്യൂ. അദ്രമാന്‍
ക്യൂവിന് രണ്ടു വലം വെച്ച് മണം പിടിച്ചു.നിമിഷങ്ങള്‍ക്കകം കാര്യം മനസ്സിലാക്കി.
പോലീ സുകാര്‍ക്ക് വീട്ടാവശ്യത്തിനു സര്‍ക്കാര്‍
വിലകുറച്ച് അനുവദിക്കുന്ന പ്രതിമാസ ഗാസ് സിലിണ്ടറുകള്‍ അവ ര്‍ തന്നെ
കൂടിയ വിലക്ക് മറിച്ചു
വില്കുന്നു. അദ്രമാന്‍ വില
ചോദിച്ചു.ആയിരത്തി അഞ്ഞൂറ്! അല്‍ഹം ദുലില്ല.
അഞ്ഞൂറ് രൂപയുടെ സ്ഥാനത്ത് ആയിരത്തി അഞ്ഞൂറ്. അദ്രമാന്‍ തിളച്ചു.
എവിടെ ഞാനൊന്ന് ചോദിക്കട്ടെ,
“എസ് ഐ സാറേ,, മര്യാദയാണോ ഈ കാണിക്കു ന്നത്? ന്യായം നടത്തേണ്ട നിങ്ങള്‍ തന്നെ ഇജ്ജാതി അന്യായക്കേട് ചെയ്യുന്നോ? അതും പട്ടാപ്പകല്! ജോസപ്പ് സാറേ,
.....”
അപ്പോഴേക്ക്
ക്യൂവില്‍ നിന്നിരുന്ന ഒരാള്‍
അദ്രമാനെ പിടിച്ചു വലിച്ചു. “ടോ.
തനിക്കെന്താ ഇവിടെ കാര്യം? തനിക്കു സിലിണ്ടര് വേണോ? വേണോങ്കി കായി കൊടുത്തു മേടിക്ക്. വേണ്ടെങ്കി
സലം കാലിയാക്ക്. പോടോ. പോയി പണി നോക്കെടോ.” രണ്ടു തടിമാട ന്മാര്‍
കൂടി രംഗത്ത് എത്തിയതോടെ അദ്രമാന്റെ രോഷം തണുത്തു. വേഗം പുറത്തു കടന്നു. മതിലിനു
മുകളിലൂടെ എങ്ങി നോക്കി. അല്‍ഹം ദുലില്ല. കുറുന്തോട്ടിക്കും വാതം........
No comments:
Post a Comment