Saturday, April 18, 2020

തേയില




           പലവ്യഞ്ജനക്കടയില്‍ സ്റ്റോക്ക് എത്തിക്കുന്ന ആള്‍  വന്നപ്പോള്‍ കടക്കാരന്‍  പറഞ്ഞു
           ഇന്നലെ വെച്ച തേയില തീരെമോശം.             കൊണ്ടുപോയ ഹോട്ടലുകാരും ചായക്കടക്കാരും ഫോണില്‍ വിളിച്ചു തെറിയോടു തെറി. നിറമില്ലാ. കടുപ്പ മില്ലാ. ചുവയില്ലാ. ....സാദനം ഇവിടെവേണ്ടാ. എടുത്തു കൊണ്ട് പൊയ്ക്കോ.”  വിതരണക്കാരന്‍ തല ചൊറിഞ്ഞു പറഞ്ഞു.
         “അതൊരു അബദ്ധം പറ്റിയതാണു ചേട്ടാ. ഞങ്ങ ടെ സാറ് ആശുപത്രിയില്‍ കിടക്കുകയായിരുന്നു. അതു കൊണ്ട് തേയിലയി ല്‍  ചേര്‍ക്കുന്ന ഒരു ഇക്‍മത്ത് ചേര്‍ക്കാന്‍ പറ്റിയില്ല. സാറ് ഡിസ്ചാര്‍ജ് ആയി. ഉടനെ ആ ഇക് മത്ത് ചേര്‍ത്ത് കൊണ്ടുവരാം..അതുവരെ   ഒന്ന് അഡ്ജസ്റ്റ് ചെയ്യണം. “                              അപ്പോള്‍  കടയില്‍ ഒരു  കസ്റ്റമര്‍  വന്നു. ഒരു സ്ത്രീ. അവര്‍ പറഞ്ഞു.                                                                                 
“ഞാന്‍ ഇന്നലെ ഇവിടെ നിന്ന് അല്പം തേയില  വാങ്ങി യിരുന്നു. അത്......                                                                                               
വിതരണക്കാരന്‍ നിന്ന നില്പില്‍ ശും!  കടക്കാരന്‍ അക ത്തു  അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞു..                                                                                                                                                       സ്ത്രീ വിളിച്ചു പറഞ്ഞു.
“അതേയ്. ഇന്നലെ തന്നത് നല്ല തേയിലയാ. നല്ല ശുദ്ധമായ തേയില. രണ്ടു കിലോ   തരൂ.  എപ്പോഴും കിട്ടിയെന്നു വരില്ലല്ലോ. “
                                    ***                          
 

No comments:

Post a Comment

നോവലെറ്റ്--- ചാവോല

             വവ്വാല്കുഞ്ഞുങ്ങള്‍    ശബ്ദമുണ്ടാക്കിപ്പറക്കുന്ന പുന്നമര ത്തിന്റെ ഇരുട്ടിലേക്ക് കുമാരപിള്ള അത്ഭുതത്തോടെ നോക്കി നിന്നു.   വ...