Friday, April 17, 2020

പാര്‍വതിയും ശിവനും



ഉണ്ണായി വാര്യര്‍ രചിച്ച നളചരിതം ആട്ടക്കഥ   ഒരു ക്ലാസ് റൂമില്‍ കൊഴുക്കുന്നു. ദമയന്തിക്ക് നളനോടുള്ള അനുരാഗത്തിന്റെ  ആഴം ഗ്രഹിച്ച ഹംസം നളദമയന്തിമാരുടെ  ചേര്ച്ചയെ വാഴ്ത്തുന്നു.
വിഷ്ണു രമയ്ക്കു, നിശയ്ക്ക് ശശാങ്കനുമയ്ക്ക് ഹരന്‍,  നളനോര്‍ക്കില്‍ നിനക്കും. മാസ്റ്റര്‍ വിശദമാക്കി. ലക്ഷ്മിയ്ക്ക്  വിഷ്ണുവും  രാത്രിയ്ക്ക് ചന്ദ്രനും  പാര്‍വതിയ്ക്ക്  ശിവനും എന്നപോലെയാണ്  നിനക്ക് നളനും..............
അത്രയുമായപ്പോള്‍ പെണ്‍കുട്ടികളുടെ  ഭാഗത്ത്‌ നിന്ന്  ഒരനക്കം. ഒരടക്കം പറച്ചില്‍. കുണുങ്ങിച്ചിരി. മാസ്റ്റര്‍ അത് ശ്രദ്ധിച്ചു.   അര്‍ത്ഥം പറഞ്ഞത് തെറ്റിയോ?  മാസ്റ്റര്‍   പറഞ്ഞത്  ആവര്‍ത്തിച്ചു. അതാ പിന്നെയും ചിരി! അത്രയുമായപ്പോള്‍  മാസ്റ്റര്‍ കാര്യം തിരക്കി. പെണ്‍കുട്ടികള്‍  ഒന്നുമില്ല,ഒന്നുമില്ല എന്നു  പറഞ്ഞൊഴിഞ്ഞു.  വീണ്ടും ചോദിച്ചപ്പോള്‍  ഒരു പെണ്‍കുട്ടി  മടിച്ചു മടിച്ചു പറഞ്ഞു.
“സര്‍, ഇവള് പറയുവാ,  പാര്‍വതിക്ക്  ശിവനല്ലെന്ന്.”
മാസ്റ്റര്‍ അത്ഭുതപ്പെട്ടു. പിന്നെയാരാ?
അടുത്തിരുന്ന  പെണ്‍കുട്ടി ചൊടിയോടെ ചോദിച്ചു.
പാര്‍വതിയ്ക്ക്  ജയറാമല്ലേ,സര്‍?
-----------------------


No comments:

Post a Comment

നോവലെറ്റ്--- ചാവോല

             വവ്വാല്കുഞ്ഞുങ്ങള്‍    ശബ്ദമുണ്ടാക്കിപ്പറക്കുന്ന പുന്നമര ത്തിന്റെ ഇരുട്ടിലേക്ക് കുമാരപിള്ള അത്ഭുതത്തോടെ നോക്കി നിന്നു.   വ...