Saturday, April 18, 2020

ഗ്രീന്‍സിഗ്നല്‍



             ദേശീയപാതയിലെ സിഗ്നല്‍പോയിന്‍റ്. പച്ചവെളിച്ചത്തിനായി കാത്തുനില്‍ക്കുന്ന വാഹനങ്ങളുടെ ജാഥ. ഒടുവിലായി ക്ഷമയോടെ കാത്തുനിന്നിരുന്ന ബൈക്കുകാരന്റെ ചാരെ ഒരു കിളുന്തന്‍ ബൈക്ക് വന്നുനിന്നു. അല്പം മുന്പ് അവരെ രണ്ടുപേരെയും ട്രാഫിക് പോലീസ് പിടികൂടിയിരുന്നു. ആ പരിചയം അവര്‍ പുതുക്കി. കിളുന്തന്‍ ഹെഡ് ചെയ്തു. എന്തിനാ ചേട്ടാ പിടിച്ചേ?
പൊക. പൊക എടുത്തിട്ടില്ലായിരുന്നു. ഇന്നലെ തീര്‍ന്നതാ.
എത്ര പോയി?
നാനൂറ്. പോകുന്ന വഴിയ്ക്ക് അടിച്ചോളാമെന്നു പറഞ്ഞതാ.  പക്ഷെ ആ പഹയന്മാര്‍ സമ്മതിച്ചില്ല. ആട്ടെ, തനിക്കെന്തായിരുന്നു? 
ഹെല്‍മെറ്റില്ലാ...!
കിളുന്തന്‍ അവന്റെ അനുസരണയില്ലാത്ത തലമുടിയെ മാടിയൊതുക്കി.   
സിഗ്നല്‍ മഞ്ഞ.                                                             
എത്രരൂപ പോയി?
ഒന്നും കൊടുക്കേണ്ടിവന്നില്ല. ഞാന്‍ വാപ്പിച്ചിയെ വിളിച്ചു പറയിച്ചു. എന്നെ വെറുതെ വിട്ടു..
അതെന്താ?
വാപ്പിച്ചി പോലീസിലാ ........
സിഗ്നല്‍ പച്ച.
XXX

No comments:

Post a Comment

നോവലെറ്റ്--- ചാവോല

             വവ്വാല്കുഞ്ഞുങ്ങള്‍    ശബ്ദമുണ്ടാക്കിപ്പറക്കുന്ന പുന്നമര ത്തിന്റെ ഇരുട്ടിലേക്ക് കുമാരപിള്ള അത്ഭുതത്തോടെ നോക്കി നിന്നു.   വ...