“തനിക്കു ചായയില്‍ മധുരം പാടില്ലെന്ന് രാമന്‍നായര്‍ യോഗത്തില്‍ പറയുന്നു.
എഴുപതു വയസ്സ് വരെ കുടുംബാംഗങ്ങളുടെ ടൈംടേബിള്‍ അനുസരിച്ച് ജീവിച്ചു. എന്നാല്‍, എഴുപതു കഴിഞ്ഞപ്പോള്‍ നിയന്ത്രണങ്ങള്‍
ഇല്ലാതായി. എന്തും തിന്നാം. എന്തും കുടിക്കാം. ആരും നിയന്ത്രിക്കുന്നുമില്ല്യാ........
ഇനി ചര്‍ച്ച ആരംഭിക്കാം.”
അദ്ധ്യാപകന്‍ പറഞ്ഞു.
“എന്ത് കൊണ്ടായിരിക്കാം, അദ്ദേഹത്തിന്റെ വീട്ടുകാര്‍
നിയന്ത്രണങ്ങള്‍ ഒഴിവാക്കിയത്? അതാണ് വിഷയം.
വിദ്യാര്‍ഥികള്‍ ഓരോരുത്തരും ഓരോ കാരണങ്ങള്‍ പറഞ്ഞു. അദ്ധ്യാപകന്‍ അതില്‍ പലതും
അംഗീകരിച്ചു. തന്റെ ഊഴം വന്നപ്പോള്‍ ഒരു പെണ്‍കുട്ടി എഴുന്നേറ്റു നിന്ന് പറഞ്ഞു.
“അച്ഛാച്ചന്‍ വേഗം പടായ്ക്കോട്ടേന്നു
വിചാരിച്ചിട്ടാ, സാര്‍.”
XXX
No comments:
Post a Comment