Saturday, April 18, 2020

വിദ്യാവകാശം




 ഒന്‍പതാം ക്ലാസ്സിലേയ്ക്ക്  നേരിട്ട് ചേരാന്‍ വന്ന കുട്ടിയോട് ഹെഡ് മാസ്റ്റര്‍  ചോദിച്ചു. 
‘കൂടെ  രക്ഷിതാവ്   ഇല്ലേ?"                                                                                         ‘ഇല്ല.’ കുട്ടി പറഞ്ഞു. ‘പക്ഷെ, അതുകൊണ്ട് അഡ്മിഷന്‍ കിട്ടാതിരിക്കില്ല എന്ന്  ബാപ്പ പറഞ്ഞിട്ടുണ്ട്.’                          
ഏതോ കൂടിയ ഇനം ബാപ്പയുടെ മകനാണ്. ഉടക്കാന്‍ നില്‍ക്കണ്ട. ഹെഡ് മാസ്റ്റ ര്‍ ബാപ്പയോട് ഉടക്കിയാലും `ബാപ്പ ഹെഡ് മാസ്റ്റരോട് ഉടക്കിയാലും കേട് ഹെഡ് മാസ്റ്റര്‍ക്ക് തന്നെ.  അദ്ദേഹം രേഖകള്‍ പരിശോധിച്ച്, ചോദിച്ചു.         
    ‘ആറാം ക്ലാസ്സില്‍ നിന്ന് ജയിച്ച രേഖയല്ലേ, കയ്യിലുള്ളൂ ? ഏഴും എട്ടും ക്ലാസ്സുകള്‍ പഠിക്കാതെ എങ്ങനെ ഒമ്പതില്‍ പഠിക്കും?                                     കുട്ടി ഹെഡ് മാസ്റ്ററെ നോക്കി ചിരിച്ചു.                                                                                     
  ‘പത്താം ക്ലാസ്സില്‍ ഇരിക്കാനാണ് ബാപ്പ എന്നോട് പറഞ്ഞത്. അത്രേം ഒന്നും  വേണ്ടാ. എനിക്ക് ഒമ്പതില്‍ ഇരുന്നാല്‍ മതി.’                          ഇത്രേം നാള്‍ എവിടെയെങ്കിലും പഠിച്ചോ ?                            ‘ഇല്ല..ബേക്കറിപ്പണിയായിരുന്നു  .                                                                     ‘ഇയാള്‍ പിന്നെ എങ്ങനെ ഒമ്പതിലെ സിലബസ് പഠിക്കും..?                                     ‘പതിനാറു വയസ്സായി. അപ്പൊഎനിക്ക് ഒമ്പതില്‍ ഇരിക്കാല്ലോ, സര്‍..? അങ്ങനല്ലേ,നിയമം?'                                                                               അങ്ങനെയാണോ നിയമം, എന്ന്  ഹെഡ്മാസ്റ്റര്‍  അല്‍പസമയം ആലോചിച്ചു. ചിലപ്പോള്‍ അങ്ങനെയായിരിക്കാം.                                     കുട്ടിക്കു  മറ്റേതെങ്കിലും  സ്കൂളില്‍  ചേര്‍ന്നൂടെ, എന്ന്  അദ്ദേഹം ചോദിച്ചു.
‘ഇവിടെ ചേര്‍ക്കില്ലെങ്കില്‍ അക്കാര്യം സാറിനോട് എഴുതിമേടിച്ചോളാന്‍ ബാപ്പ  പറഞ്ഞു .’
‘മമ്മദേ.’ഉടന്‍ തന്നെ ഹെഡ്മാസ്റ്റര്‍ പ്യൂണിനെ വിളിച്ചു. ‘ഇയാളെ ചേര്‍ത്തോളൂ ഒമ്പതിലോ,പത്തിലോ, പന്ത്രണ്ടിലോ, അയാള്‍ പറയുന്നതില്‍ ചേര്‍ത്തോളൂ........’
                   ***

No comments:

Post a Comment

നോവലെറ്റ്--- ചാവോല

             വവ്വാല്കുഞ്ഞുങ്ങള്‍    ശബ്ദമുണ്ടാക്കിപ്പറക്കുന്ന പുന്നമര ത്തിന്റെ ഇരുട്ടിലേക്ക് കുമാരപിള്ള അത്ഭുതത്തോടെ നോക്കി നിന്നു.   വ...