Friday, April 17, 2020

അദ്ധ്യാപിക.




പെന്‍ഷന്‍പറ്റിയ പ്രിന്‍സിപ്പല്‍   പഴയ സഹപ്രവര്‍ത്ത കയെ കണ്ടു.  എങ്ങനെയുണ്ട്അശ്വതീക്ലാസ്സുകളൊക്കെ ?
നന്നായി പോകുന്നു സര്‍. അശ്വതിട്ടീച്ചര്‍ വിനയപൂര്‍വ്വം പറഞ്ഞു.                                                                                                        പ്രിന്‍സിപ്പല്‍ കുസൃതിച്ചിരിയോടെ ചോദിച്ചു.  മാര്‍ക്കി ന്‍റെ കാര്യത്തില്‍   ഇപ്പോഴും പിശു  ക്കിയാണോ ?
ഇല്ല,സര്‍. അതൊക്കെ പണ്ട്. അശ്വതിട്ടീച്ചര്‍ തുടര്‍ന്നു. പണ്ടു ഞാന്‍ അര്‍ഹത  നോക്കിയേ മാര്‍ക്കിട്ടി രുന്നുള്ളൂ. അതുകൊണ്ട് എല്ലാവരുമെന്നെ പിശുക്കിയെ ന്ന് വിളിച്ചു.
സാര്‍ തന്നെ എന്നോട്‌ പറഞ്ഞിട്ടില്ലേകൊച്ചേ, വാരി ക്കോരി മാര്‍ക്കിടൂ എന്ന്.    അങ്ങനെ വാരിക്കോരി  മാര്‍ക്ക്‌ കിട്ടിയിട്ടല്ല ഞാന്‍ എം.എസ്.സി.പാസ്സായത്‌ എന്നു ഞാന്‍  മറുപടിയും പറഞ്ഞു.പക്ഷെ പിന്നീട്  ഞാന്‍ എന്നെത്തന്നെ തിരുത്തി. എന്തിനു വെറുതെ കുട്ടികളുടെയും രക്ഷിതാക്കളുടെയും വെറുപ്പ്‌  സമ്പാദിക്കുന്നുഇപ്പോള്‍ ഞാന്‍  ഉത്തര ക്കടലാസ്  വായിച്ചു നോക്കാ റില്ല . വാരിക്കോരി  മാര്‍ക്കിടും. കുട്ടികള്‍ ഹാപ്പി.  പേരന്‍റ്സ് ഹാപ്പി. പ്രിന്‍സിപ്പല്‍  ഹാപ്പി.  നൌ അയാം  ഗുഡ്‌ ടീച്ചര്‍.......വരട്ടെ, സര്‍?
---------------------------

No comments:

Post a Comment

നോവലെറ്റ്--- ചാവോല

             വവ്വാല്കുഞ്ഞുങ്ങള്‍    ശബ്ദമുണ്ടാക്കിപ്പറക്കുന്ന പുന്നമര ത്തിന്റെ ഇരുട്ടിലേക്ക് കുമാരപിള്ള അത്ഭുതത്തോടെ നോക്കി നിന്നു.   വ...