Thursday, April 16, 2020

ശകടാസുരന്‍




             
        തലപ്പത്ത് വീശിയടിക്കുന്ന ചുവപ്പ് വെളിച്ചവുംനിലവിളിശബ്ദവുമുള്ള    വെളുത്ത വണ്ടിയില്ആശുപത്രിയിലേക്ക് പായുമ്പോള്ദേഹം നുറുക്കുന്ന വേദനയിലും ഓഹോ, ഒടുക്കം താന് വണ്ടിയിലും സഞ്ചരിച്ചിരിക്കുന്നു എന്ന അകനിന്ദയായിരുന്നു ഹരിദാസന്.         
       അത്യാസന്നവിഭാഗത്തില്എക്സ്റേയും ടെസ്റ്റുകളും കഴിഞ്ഞു ശസ്ത്രക്രിയ കാത്തുകിടക്കുമ്പോള്‍, തന്നെ ശസ്ത്രമുറിയിലേക്കു കൊണ്ടുപോകാനുള്ള വണ്ടി വരുന്നത് അയാള്കൌതുകത്തോടെ കണ്ടു. ദീര്ഘചതുരാകൃതിയില്ഒരു ഇരുമ്പുമേശ. കാലുകള്ക്ക് കീഴില്നാലുഭാഗത്തേയ്ക്കും വെളിവില്ലാതെ തിരിഞ്ഞു കളിക്കുന്ന നാല് ചെറിയ ഇരുമ്പു ചക്രങ്ങള്‍. മേശവണ്ടി എന്ന് പറയാം. മേശവണ്ടിയെ അയാള്പരിശോധിച്ചു. ഒരു പത്രാസുമില്ല. ആഡംബരവുമില്ല. വിനയമുള്ള  വെള്ളവിരിപ്പു മാത്രം. രോഗി വെള്ളവിരിക്ക് മുകളില്കിടക്കണം. പിന്നീട് വെള്ളവിരി രോഗിയ്ക്ക് മുകളില്കിടക്കും. സംഗതി ലളിതം. ശസ്ത്രമുറിയില്നിന്ന് പുറത്തേയ്ക്ക് വരുമ്പോള്ശരീരത്തോട്സമ്മര്ദ്ദങ്ങളും ആത്മാവിനോട് സംഘര് ങ്ങളും ബാധയൊഴിയുന്നതിനാല്ഭാരവുമുണ്ടാവില്ല. അത് കൊണ്ടായിരിക്കും മേശവണ്ടി യ്ക്ക് ദൈവം തീരെ ചെറിയ ചക്രങ്ങള്സങ്കല്പിച്ചത്. 
       ഭാര്യ അടുത്തുവന്നപ്പോള്അവള്എങ്ങനെയാണ് എത്തിയതെന്ന് അയാള്  തിരക്കി. പ്രസാദും ഗാനയും അമ്പലത്തിലേക്ക്  നേരത്തെ കാറുമെടുത്തു പോയെന്നും അതിനാല്മുന്നുവിന്റെ  ആക്ടീവയിലാണ് വന്നതെന്നും  രുക്കു പറഞ്ഞു. അപ്പോള്മുന്നു  എങ്ങനെ ജോലിക്കുപോകും? അയാള്വീണ്ടും ചോദിച്ചു., അവള്ഗാനയുടെ ജുപ്പീറ്ററിലാണ് പോകുന്നതെന്ന് കേട്ടപ്പോള്അയാള്ക്ക്സമാധാനമായി. ആര് എങ്ങോട്ട് പോയാലും  പോകുന്ന വണ്ടി ഏതാണെന്ന് അയാള്അറിഞ്ഞു വെയ്ക്കും. ഒന്നിനുമല്ല. റോഡില്എവിടെയെങ്കിലും ഏതെങ്കിലും സ്കൂട്ടര്  മറിഞ്ഞു തലകുത്തിക്കിടക്കുന്നത് കാണുമ്പോള്ഗാനയോ മുന്നുവോ എന്ന് അറിയാനെങ്കിലും വേണ്ടി. ഇരുവരും സാമാന്യം നല്ല വേഗതയിലാണ് വണ്ടിയോടിക്കുന്നത്. ഒരു കൂട്ടിയിടി മുന്നില്കാണാനുള്ള വെളിവ് രണ്ടിനുമില്ല. സ്പീഡ് കുറച്ചു പോകാന്ആയിരം വട്ടം പറഞ്ഞു തോറ്റതിനാല്ഇപ്പോള്ഒന്നും പറയാറില്ല. പെട്രോളും ഡീസലും വേറെയാണെന്നുപോലും അറിയില്ല. പമ്പില്പെട്രോള്മെഷീന്  മുന്നില്തിരക്കും ഡീസല്മെഷീന് മുന്നില്ഒഴിവും  കണ്ടപ്പോള്ഗാന ഡീസല്മെഷീന് മുന്നില്വണ്ടി നിര്ത്തി നൂറു രൂപയ്ക്ക് അടിക്കാന്പറഞ്ഞത്രേ. പയ്യന്അടിക്കില്ലെന്നു പറഞ്ഞപ്പോള്വഴക്കുമായി. മാനേജര്ഓടിവന്ന് മാമിന്റെ സ്കൂട്ടര്പെട്രോളില്ഓടുന്നതാനെന്നും  ഡീസല്അടിച്ചാല്എഞ്ചിന്കമ്പ്ലൈന്റ് അകുമെന്നുമറിയിച്ചപ്പോഴാനു മാം അടങ്ങിയത്  ഗാനയും മുന്നുവും പരസ്പരം മത്സരിച്ചു സ്കൂട്ടര്ഓടിക്കുന്നത് കണ്ടാല്മതി അയാളുടെ കാറ്റുപോകും. മാത്രവുമല്ല. ആളൊന്നുക്ക് ഒന്നര വാഹനമുള്ള വീടാണ്. ചിലപ്പോള്  ഏതെങ്കിലും ഒരു വണ്ടി ആരും എടുക്കാതെ ഇരുന്നുപോകും. എന്നിട്ട് വല്ലകാലത്തും തോന്നുമ്പോള്ചെന്ന് സ്റ്റാര്ട്ടാക്കും. എവിടുന്നു സ്റ്റാര്ട്ടാകാന്‍? ബാറ്ററി ഡൌണ്‍. പിന്നെ ആരും ഭാഗതെയ്ക്കെ നോക്കില്ല. അയാള്വേണം, അത് നന്നാക്കിക്കാന്‍. അയാള്ക്കതിഷ്ടവുമാണ്. മുറ്റം നിറയെ വാഹനങ്ങള്അങ്ങനെ തലങ്ങും വിലങ്ങും കിടക്കണം. ഒന്നിനുമല്ല. ഒരു മന:സുഖം. അപ്പോഴൊക്കെ  ചവിട്ടിയാല്നീങ്ങാത്ത ഒരു പന്ന ഹെര്ക്കുലീസിന്റെ തുരുമ്പിച്ച ഓര്മ്മകള്കണ്ണീരോടെ അയാളുടെ ഉള്ളില്കുത്തിയൊഴുകും. പ്രസാദിന്റെ പുതിയ ബുലട്ടു ട്രാഫിക്കില്കാണിച്ചു നമ്പര്എടുത്താലെ  അവന്കാര്സവാരി ചുരുക്കുകയുള്ളൂ. നമ്പര്എടുക്കാത്തത് അവന്ഒരു സൌകര്യമായുഇ കാണുകയാണ്. ഉം. ചെന്നിട്ടാകട്ടെ.... അയാള്ജാലകത്തിന് വെളിയിലേക്ക് നോക്കി. നേരെ മുമ്പില് മേല്പാലറോഡിലൂടെ പോകന്ന വാഹന ങ്ങള്കാണാം. അതിവേഗത്തില്ഒന്നിന് പിന്നാലെ മറ്റൊന്നായി ഇടമുറിയാതെ പായുകയാണ്. അതങ്ങനെ പാഞ്ഞുകൊണ്ടിരിക്കണം. പെട്ടെന്ന് അക്കൂട്ടത്തില്ഒരു വണ്ടിയുടെയന്ത്രം അപ്രതീക്ഷിതമായി നിന്നുപോകാന്പാടില്ല. നിന്നുപോയാല്പുറകെ വരുന്ന വാഹന ങ്ങള്പരിഭ്രമിക്കും. വെട്ടിച്ചുമാറ്റും. ഇടിയ്ക്കും . പുറകെ പുറകെ കൂട്ടയിടി. യന്ത്രം നിന്ന വണ്ടി തീപിടിച്ചു, തെറിച്ചു മേല്പ്പാലത്തില്നിന്ന് താഴേയ്ക്ക്. ജഗജഗജഗ. ഞെട്ടിച്ച ഓര്മ്മകളില്നിന്ന് എന്നപോലെ ജനലില്നിന്ന് അയാള്കണ്ണുകള്പറിച്ചു.
     എങ്ങനെയൊക്കെയോ മേല്പ്പാലം കയറിവരുന്ന വാഹനങ്ങള്ഇറക്കമിറങ്ങുന്ന കാഴ്ച മാത്രമേ ആശുപത്രി ജാലകം അയാളെ കാണിച്ചിരുന്നുള്ളു. അതിവേഗം ഓടിയിറങ്ങുന്ന വണ്ടികള്അതിനുമുമ്പ് ക്ലേശിച്ചു പാലം കയറിവരുന്നതും പാലത്തിനു മുകള്ത്തട്ടിലെത്തി  ഗിയര്മാറ്റി നിശ്വസിക്കുന്നതുമായ കാഴ്ചകള്മറ്റുള്ളവരുടെ ഭൂതകാലം പോലെ  അയാള്ക്ക് അന്യമായിരുന്നു. വീണ്ടുമൊരിക്കല്കൂടി കയറിവരാത്ത ദിനരാത്രങ്ങളുടെ കയറ്റങ്ങള്‍.
      ഇപ്പോള്ഇറക്കമിറങ്ങുകയാണ്. ഒന്നും ചെയ്യാനില്ല. ആക്സിലേഷന്വേണ്ട. ചുമ്മാ ഇരുന്നു കൊടുത്താല്മതി. അയാള് വാഹനങ്ങള്നോക്കിയിരുന്നു.  എന്തെല്ലാം തരം വണ്ടികള്‍. അതില്ഏതാനും ചില ഇനങ്ങള്താന്ഓടിച്ചിട്ടുണ്ട് എന്നയാള്തലകുലുക്കിക്കൊണ്ട്  അഹങ്കാരം കൂറി.........         
      ഹരിദാസന് ആദ്യമായി ഉരുട്ടിയ ഇരുചക്രവാഹനത്തിന്റെ ചക്രങ്ങള്   ഈര്ക്കിലിയില്കോര്ത്ത വലിപ്പവ്യത്യാസമുള്ള രണ്ടു വെള്ളക്കകളായിരുന്നു. വെള്ളക്കവണ്ടി അന്ന് അയാളുടെ ഭാര്യയായിരുന്നു. പച്ചോല കൊണ്ടു ഒരു മേലാപ്പും ഉണ്ട്. മാവില വളച്ചു കുത്തിയതാണ് വണ്ടിയുടെ ബോഡി. അച്ഛന്ആഴത്തില്തടമെടുപ്പിച്ച തെങ്ങിന്ചുവടുകളില്ഇറങ്ങിയും തിരികെ ചുരം കയറിയും വെള്ളക്ക  വണ്ടി വീടിനുചുറ്റും ഒരുപാട് ലോങ്ങ്ഓടിയിട്ടുണ്ട്. പിന്നീടാണ് വിഷുമാറ്റച്ചന്തയില്  നിന്ന് അച്ഛന്വാങ്ങിക്കൊടുത്ത ചുവന്ന ചെറിയ മരച്ചക്രങ്ങളും മഞ്ഞപ്പിടിയുമുള്ള വണ്ടി ഉന്തിയത്. ഒരു സുന്ദരി ഭാര്യ.  മരച്ചക്രവണ്ടിയ്ക്ക് ചില്ലറ യന്ത്രപ്പണിയുണ്ട്.  ചക്രമുരുളുമ്പോള്അതിന്റെ തലപ്പത്ത് ഒരു കുതിര ഇരുന്നു ചാടും. ഉപേക്ഷിയ്ക്കപ്പെട്ട വെള്ളക്കവണ്ടി തലേന്നത്തെ പകല്പോലെ ജീവിതത്തില്നിന്ന് അപ്രത്യക്ഷമായി. ദിനങ്ങളില്ഇടയ്ക്കെപ്പോഴോ, തെങ്ങിന്തടത്തില്മരവിച്ചുകിടന്ന വെള്ളക്കവണ്ടിയുടെ മൃതദേഹം കണ്ടപ്പോള്നാണക്കേട് തോന്നി, അത് വലംകാലിലെ പെരുവിരലിനും രണ്ടാം വിരലിനും ഇടയില്ഇറുക്കിയെടുത്തു ആകാവുന്നത്ര ദൂരേയ്ക്ക് കാലെറിഞ്ഞു വിക്ഷേപിച്ചു. വീട്ടിലെ ഇളയ അംഗവും അച്ഛന്റെ ചക്കരമോനും ആയിരുന്ന കാലത്ത്  മറ്റു പല കാര്യങ്ങളിലും എന്നപോലെ വീട്ടിലെ സ്ഥിരം കടയില്പോക്കുകാരപദവിയും ഹരിദാസന്സ്വയം ഏറ്റെടുക്കേണ്ടി വന്നപ്പോള്ട്യൂബില്ലാത്ത പഴയ സൈക്കിള്ടയര്ആയിരുന്നു വാഹനം. മരച്ചക്രവണ്ടി എന്നോ മണ്മറഞ്ഞശേഷം ടയറായിരുന്നു അയാളുടെ കൂട്ടുകാരി. റേഷന്ഷാപ്പിലേക്കും കുഞ്ഞുമക്കാരിന്റെ പലചരക്കുകടയിലേക്കും പ്ലാവിലയ്ക്ക് അച്ചപ്പറങ്കിയുടെ അടുത്തേയ്ക്കും എന്നും നത്തോലി  മാത്രം വില്ക്കുന്ന അല്ലിയരയത്തിയുടെ മുന്നിലേയ്ക്കും മറ്റും ദിവസത്തില്പലപ്രാവശ്യം ഓടിയിരുന്നത് ഒരു ചെറിയ വടിക്കഷണം കൊണ്ട് വളവളയന്ടയറില്തട്ടി ഒപ്പം വളവളാന്നു ഓടിച്ചുകൊണ്ടായിരുന്നു. ചങ്ങാതി ജോയിക്ക് അതിലും നല്ല ബലവും ഭംഗിയുമുള്ള ടയറുകള്സ്വന്തമായിരുന്നു. കുഞ്ഞുന്നാളിലേ തനിക്കു കിട്ടുന്നതെല്ലാംഎല്ലാംഎന്തെങ്കിലും കുറ്റവും കുറവും ഉള്ളതായിരിക്കുമെന്നത്  ജീവിതാനുഭാവമായതി നാല്ഹരിദാസന് ടയറിന്റെ വളവളപ്പു ഒരു വിഷയമായില്ല. ടയറിനോട് ചേര്ന്നു ഇടയ്ക്കിടെ അഴിഞ്ഞുപോവുകയും മുറുക്കിക്കുത്തപ്പെടുകയും ചെയ്യപ്പെട്ടിരുന്ന രണ്ടു കുണ്ടിയും  പിഞ്ഞിയ ഒരു ചാര നിക്കറിന്റെ മൌനനൊമ്പരങ്ങളുമുണ്ട്. അതും ഒക്കെ ഒരു  കാലഘട്ടം. മേശ വണ്ടിയില്കൊണ്ടുപോകാനുള്ള ആളുകള്  അപ്പോഴും എത്തിയിരുന്നില്ല. അയാള്  മുറിയുടെ മൂലയിലേക്ക് കൂര്പ്പിച്ചു നോക്കി. അവിടന്ന് തെളിഞ്ഞു വന്നു, അച്ഛന്റെ  വലിയ ഹെര്കുലീസ് സൈക്കിള്‍. സൈക്കിളിന്റെ പോക്കമേയുള്ളൂ, അന്ന് ഹരിദാസന്. അത് അന്ന് ഓടിച്ച വിധം ആലോചിച്ചാല്ചിരി വരും. ഒരു കൈ സീറ്റിലും മറ്റേ കൈ ഹാന്റിലിലും  മുറുക്കിപ്പിടിച്ചു പിന്നെ ഇടംകാലിട്ടു  അങ്ങ് ചവിട്ടിക്കൊടുക്കും. ഒളിച്ചുള്ള  ഇടം കാല്സവാരി പെട്ടെന്ന് തന്നെ പിടിക്കപ്പെടു കയും നിരോധിക്കപ്പെടുകയുംചെയ്തു.
        ആടിയ കാല്വെറുതെയിരുന്നില്ല. മണിക്കൂറിനു മുപ്പതു പൈസ (മോട്ടിച്ചതല്ല; ഇസ്ക്കിയതാണ്.) നിരക്കില്ചെറിയസൈക്കിള്വാടകയ്ക്ക് എടുത്തു,നാടുചുറ്റി നടുവുളുക്കി.  പിന്നെയത് വലിയ സൈക്കിളായി. അതെല്ലാം ഒടങ്കൊല്ലി വണ്ടികളായിരുന്നെന്നു അയാള്അറിഞ്ഞത് അച്ഛന്തോല്വി സമ്മതിച്ചു അര്ദ്ധമനസ്സോടെയും ഇവനൊരു ശകടാസുരനാണല്ലോ എന്ന പരിഹാസത്തോടെയും ഹീറോ സ്പോര്ട്സ് സൈക്കിള് വാങ്ങിക്കൊടുത്തപ്പോഴാണ്. തന്നെ ഒരുവണ്ടിമൊതലാളിയാക്കിയ ഹീറോയില്വിമാനത്തില്ഭാര്യയോടൊപ്പമെന്നപോലെ ഹരിദാസന്നാട്മുഴുവന്കണ്ടു.                       .     അനന്തരം ഹരിദാസന്റെ കൌമാരം ലാംബ്രട്ട, വിജയ്സൂപ്പര്സ്കൂട്ടറുകളി ലൂടെ പിന്നിട്ട്, ജാവബൈക്കിലൂടെ യൌവനചഷകം മൊത്തിക്കുടിക്കുകയോ അടിച്ചുപൊളി ക്കുകയോ അങ്ങനെയേതാണ്ടൊക്കെയോ ചെയ്തു. ഒരു തെന്നല്പോലെ വരികയും മിന്നല്പോലെ പോകുകയും ചെയ്ത ഏറ്റവും സുന്ദരകാലഘട്ടം  .
      ജാവാ ബൈക്ക് കൈവിടാതെതന്നെ മധ്യവയസ്സെത്തിയപ്പോള്   അയാള്അതു വരെ സ്വപ്നംപോലും കണ്ടിട്ടില്ലായിരുന്ന പ്രീമിയര്പത്മിനി സ്വന്തമാക്കുകകയായിരുന്നു. അതോടെ തനിക്കു ഏതാണ്ടൊക്കെ പത്രാസ് കൈവന്നുവെന്നും,അത്ചെലരെയൊ ക്കെ ഞെട്ടിച്ചുവെന്നും ഹരിദാസന് ബോദ്ധ്യപ്പെട്ടു. പഴയതൊന്നുമല്ല; ഇതാണെന്റെ ശരിക്കുള്ള ഭാര്യ എന്ന ഭാവത്തില്അയാള് കൊച്ചുകാറിനെ കെട്ടിപ്പിടിക്കും. തഴുകും. കുളിപ്പിച്ച് സുന്ദരിയാക്കും. പക്ഷെ, വണ്ടിയ്ക്ക് ഓട്ടം തീരെ കുറവാണ്. അങ്ങനെ പ്രത്യേകിച്ച് എങ്ങും പോകാനില്ല.  വണ്ടി ഓടിക്കാതിട്ടേച്ചാല്യന്ത്രത്തകരാര്  വരുമെന്ന ഉപദേശം കേട്ടപ്പോള്‍, അല്ലെങ്കില്അങ്ങനെയാണ്, അകലെയുള്ള ക്ഷേത്രങ്ങളിലും അകന്ന ബന്ധുഗൃഹങ്ങളിലും കുടുംബസമേതം സന്ദര്ശിക്കേണ്ടതിന്റെ  ധാര്മ്മികപ്രതിബദ്ധത അയാള്ക്കോര്മ്മ വന്നത്. പിന്നെ അമാന്തിച്ചില്ല. പെട്രോളടി. ട്രിപ്പ് പോകല്‍. ട്രിപ്പ് പോകല്‍. പെട്രോളടി. അതൊരു  കിടുക്കന്കാലഘട്ടം.
         വലിപ്പം, പ്രൌഡി, സാങ്കേതികത എന്നീ നിലകളില്കുറച്ചുകൂടി കാലികമാവണമെന്നബാഹ്യസമ്മര്ദ്ദംശക്തമായപ്പോള്അയാള്പത്മിനി വിട്ട് ഹിന്ദുസ്ഥാന്അംബാസഡറിലേക്ക് മാറി. മാറ്റം പ്രകൃതിനിയമം. പക്ഷെ ഒരിക്കല്ഒരാ ള്തന്റെ കാര്മാറി മറ്റൊന്ന് വാങ്ങുമ്പോള്സ്വന്തം പ്രിയജീവിതത്തെ മാറ്റി അപരിചിതമായ മറ്റൊരു ജീവിതം ഒന്നില്തുടങ്ങുകയാണെന്ന് അയാള്പിന്നീടെ അറിയൂ. അധികം വൈകാതെ അംബാസഡര്മക്കള്തലമുറയ്ക്ക്പോരാഴികയാവുകയും മകന്വാങ്ങിയ ബിയെംഡബ്ലിയു അംബാസഡറിനെ ആദേശം ചെയ്യുകയും ഹരിദാസന്ജീവിതത്തില്ആദ്യമായി പിന്സീറ്റ്യാത്രികനാ വുകയും ചെയ്തു. പുതിയ കാറിന്റെ താക്കോല്ഒരുവട്ടം കാണാന്പോലും മകന്അയാളെ അനുവദിച്ചില്ല. താക്കോലെവിടെ എന്ന് ചോദിച്ചപ്പോള്താക്കോലൊക്കെ യുണ്ട് എന്ന് മകന്മുഖം തരാതെ പറഞ്ഞപ്പോള്ഒരിക്കലും തീരില്ലെന്നു കരുതിയിരു ന്ന ഒരു സുന്ദരകാലഘട്ടത്തിന്റെയും തന്റെതന്നെയും ഒടുക്കവും മറ്റൊന്നിന്റെ തുടക്ക വും അയാള്കണ്ടറിഞ്ഞു. കത്തിനില്ക്കുമ്പോള്പകുതിക്ക് വെച്ച് കെട്ട പൂത്തിരി പോലെ അയാള്പാഴ്വസ്തുവായി. പഴയ കാലം പുതിയ കാലത്തിനു വഴിമാറുന്നു. വൈകാരികത  യാത്രചോദിക്കാതെ,  കണ്ണുതുടയ്ക്കുകപോലും  ചെയ്യാതെ അയാള്ക്ക്മുന്നിലൂടെ ഇറങ്ങിപ്പോയി.                     
        പിന്സീറ്റ് യാത്ര തുടരാന്അയാള്ഇഷ്ടപ്പെട്ടില്ല. കാരണം ഇരിപ്പില്ഒരുതരം സുപ്താവസ്ഥയാണ്. ‘പഴയത്ഓര്മ്മ വരുന്നു. ഓര്മ്മിക്കേണ്ടി വരുന്നു. ഓര്മ്മയില്മുഴുകുമ്പോള് പൊയ്പോയ ദിനങ്ങള്നാട്ടുമ്പുറത്തെ  ഓല ദ്രവിച്ച  കൊട്ടകയില്കറുപ്പുംവെളുപ്പും ചലച്ചിത്രം പകല് പ്രദര്ശനം കണ്ട പോലെ മങ്ങിയ നരപ്പു ബാധിച്ച ചിത്രങ്ങളാകുന്നു. വെറുതെയെങ്കിലും ജീവിതാന്ത്യം ചിന്തിക്കും.  എങ്ങനെയായിരിക്കും മരണമെന്ന്. പലതരത്തില്  മരണപ്പെടാമല്ലോ. മുന്സീറ്റില്ഇരുന്നു ഡ്രൈവ്  ചെയ്യുമ്പോഴേ ജീവിതമുള്ളൂ. കണ്ണും കാതും കൂര്പ്പിച്ച്  ജാഗ്ര തയില്മുന്നോട്ടാണ് യാത്ര.  ചരൈവേതി. പക്ഷെ,  സ്റ്റിയറിംഗ് നഷ്ടപ്പെട്ടാല്  പിന്നെ, അചരൈവേതി.
            കാലഘട്ടത്തിന്റെ  അന്ത്യത്തില് അങ്ങനെ  പിന്സീറ്റ്യാത്രയും മതിയാക്കി  അയാള്സ്വയം ഡ്രൈവിംഗ്  ആരംഭിച്ചു. രണ്ടു  കൈകള്കൊണ്ടും ചക്രങ്ങള്തിരിച്ചു  മുമ്പോ ട്ടും പുറകോട്ടും  സവാരി ചെയ്യാവുന്ന  മുച്ചക്രവണ്ടി. അതിനും ഒരു യോഗം.
          ജീവിതത്തില്  ഒരാള്ആവശ്യത്തിനും അനാവശ്യ ത്തിനുമായി  എത്രതരം  വാഹനങ്ങള്  വാങ്ങുന്നു. തനിക്കു വേണ്ടി താന്ഇഷ്ടപ്പെട്ട വണ്ടി വാങ്ങുന്നു, എന്ന് വിശ്വസിക്കുന്ന മനുഷ്യന്‍, നിര്മ്മാണസ്ഥാപനങ്ങളുടെ  വിവിധ  ശ്രേണികള്  തിരഞ്ഞെടുത്തു വാങ്ങി, ജീവിതകാലം മുഴുവന്നിശ്ചിത-മാസ-ഗടു  അടച്ചു മുടിയാന്  വേണ്ടിയാണ്  താന്ജനിച്ചിട്ടുള്ളതെന്നറിയുന്നില്ല. 
പിന്നീടാണ് ഒരുനാള്  അയാള്തലപ്പത്ത്  കറങ്ങുന്ന ചുവപ്പ് വെളിച്ചവുംനിലവിളിശബ്ദവുമുള്ള   വെളുത്ത  വണ്ടിയില്കിടന്നത്. അങ്ങനെ  എന്തെല്ലാം വണ്ടികള്‍.
       ഇപ്പോള്  അയാളെ  മേശവണ്ടിയില്കൊണ്ടുപോകാനുള്ള  നീല മാലാഖമാ ര് വന്നുചേര്ന്നു. കട്ടിലില്നിന്ന് തപ്പിപ്പിടഞ്ഞെണീറ്റ്   താന്തന്നെ മേശവണ്ടിയെ ആദ്യമായി പ്രാപിക്കാനെന്നപോലെ മുന്നോട്ടു ഏന്തി.         മാലാഖമാര്അയാളെ താങ്ങി, അതില്കയറ്റിക്കിടത്തി. അയാളുടെ ഭാര്യ  ഏതോ അപരിചിതന്റെ മൃതദേഹത്തെ ഐസുപെട്ടിയില് എടുത്തുവയ്ക്കാന്  നിര്ബന്ധിതയാകുമ്പോഴെന്ന പോലെ നിര്വികാരമായി  മാലാഖമാരെ  സഹായിച്ചു. അന്ത്യസമയം ആഗതമായപ്പോള്പതിവുപോലെ എല്ലാം പെട്ടെന്നായി. മേശവണ്ടിയില്മലര്ന്നു കിടന്നു ചിരിച്ചുകൊണ്ടാണ്  അയാള്ഓപ്പറേഷന്തീയറ്ററിനകത്തേയ്ക്കും  പിന്നെ ജീവിതത്തിനു പുറത്തേയ്ക്കും സഞ്ചരിച്ചത്.
           പിന്നീട്  ഒരു വണ്ടി മാത്രമേ  ഹരിദാസനു വേണ്ടി ചക്രമുരുട്ടിയുള്ളൂ.  അതുപക്ഷേ, അസ്ഥികള്കണ്ടെത്തിയ  ശേഷം അവശിഷ്ടങ്ങള്  തൂമ്പയില്  വാരി  നിറച്ച  മൂന്നു  ഭസ്മച്ചാക്കുകള്ക്കകത്തായിരുന്നതിനാല്  വണ്ടിയേതാണെന്ന്  അറിയാന്കഴിഞ്ഞില്ല.  ടെമ്പോട്രാവലരോ, ബീയെം ഡബ്ലിയുവോ എന്ന്.

No comments:

Post a Comment

നോവലെറ്റ്--- ചാവോല

             വവ്വാല്കുഞ്ഞുങ്ങള്‍    ശബ്ദമുണ്ടാക്കിപ്പറക്കുന്ന പുന്നമര ത്തിന്റെ ഇരുട്ടിലേക്ക് കുമാരപിള്ള അത്ഭുതത്തോടെ നോക്കി നിന്നു.   വ...