Thursday, April 16, 2020

യൂക്കാലി



      പടച്ചതമ്പുരാന്റെ  മാതൃഭൂമിയാണെങ്കിലും മലയാളിക്ക് വിനോദയാത്ര   പോകാന്‍  തമിഴ് നാടും കര്‍ണ്ണാടകവും  ശരണം. കേരളം  നമ്മള്‍ സ്ഥിരമായി കണ്ടുകൊണ്ടിരിക്കുകയാണ്. ‘പ്രത്യേഗിച് ‘കാണാന്‍  ഒന്നുമില്ലേനും.അങ്ങനെ കേരളാവിലെ  പള്ളിക്കൂടത്തില്‍ നിന്നെത്തിയ ഒരു ടൂറിസ്റ്റ്ബസ് തമിഴ് നാടിന്റെ പ്രകൃതിസൗന്ദര്യം കോരിക്കുടിച്ചു പോകുന്ന  പോക്കില്‍  ഒരിടത്ത്സ ഡന്‍ ബ്രേക്കിട്ടു. എങ്ങനെ ബ്രേക്കിടാതിരിക്കും?   റോഡിന്‍റെ ഇരുവശവും സുഗന്ധം പരത്തുന്ന യൂക്കാലിത്തോട്ടം.    യൂക്കാലിത്തൈകള്‍ രണ്ടടി  പൊക്കത്തില്‍  വളര്ന്നങ്ങനെ നില്‍ക്കുന്ന കണ്കുളിര്‍പ്പിക്കുന്ന കാഴ്ച. കുട്ടികളെ വരിവരിയായി പുറത്തിറക്കി, തമിഴ് നാട്ടുകാര്‍ എങ്ങനെ ഭംഗിയായി യൂക്കാലിത്തൈ കള്‍വളര്‍ത്തു ന്നു, എന്ന്അദ്ധ്യാപകര്‍ കാണിച്ചുകൊടുത്തു.  ഒട്ടും താമസിച്ചില്ല, എല്ലാ കുരങ്ങന്മാരുടെയും കൈകളില്‍ ഒന്നും രണ്ടും  യൂക്കാലിച്ചെടികള്‍  പ്രത്യക്ഷമാകാന്‍ തുടങ്ങി.  കമ്പിവേലി നൂണ്ടുകയറിയ ചെക്കന്മാര്‍ കൈനിറയെ തൈകളുമായി തിരികെയെത്തി. ഒക്കെ വണ്ടിക്കുള്ളിലേക്ക് വാനിഷ്! ജന്മസ്വഭാവം മറക്കുന്ന മലയാളി ഭൂമിയിലെങ്ങും ഇല്ല.
“ഇദെന്തൂട്ടു പറിയാടാ? തീര്‍ത്തു പറിച്ചോ?”  മറ്റൊരദ്ധ്യാപകന്‍  കയര്‍ത്തു. “അവരെത്ര കഷ്ടപ്പെട്ട് വളര്‍ത്തുന്നതാണെന്ന വല്ല ബോധവും നിങ്ങള്‍ക്കുണ്ടോ? ഉം. അഞ്ചാറെണ്ണം എന്‍റെ പെട്ടിയുടെ  മുകളിലും വെച്ചേയ്ക്ക്.”  ദദാണ്    എസ്കോര്‍ട്ട് മാഷ്‌.                                                                 പെട്ടെന്ന്  തമിഴ് സിനിമയില്‍  എന്നപോലെ  കാക്കി നിക്കറും സ്വെറ്ററുമിട്ട ഒരു കറമ്പന്‍ പ്രത്യക്ഷപ്പെട്ടു. സെക്യൂരിറ്റിയാണ്. തലയില്‍ കൈവെച്ച്  അവന്‍ പറഞ്ഞു.                                                 “സാര്‍, ഇത് തമിഴ് നാട് സര്‍ക്കാര്‍ വക തോട്ടം. നമ്മ സൊന്ത തോട്ടം.  ഇങ്കെ  യൂക്കാലി ഒടിക്കരുത്. അങ്കെ റോഡിനപ്പുറം  പ്രൈവറ്റ് തോട്ടം.  അവിടന്ന് യൂക്കാലി ഓടിച്ചോ? എവ്വളവ് വേണമോ  ഓടിച്ചോ.”                                                                                               ഉടമയെ കണ്ടപ്പോള്‍ മര്യാദാ ഹനുമാന്മാര്‍ ആക്രമണം അവസാനിപ്പിച്ചു  ബസ്സില്‍  തിരികെകയറി.  ഒരു കുട്ടി  അദ്ധ്യാപകനോട് ചോദിച്ചു.                  “സാര്‍,  തമിഴന്മാര്‍ സര്‍ക്കാര്‍ സ്വത്ത് സ്വന്തസ്വത്തായി സംരക്ഷി ക്കുന്നു. നമ്മള്‍ .....   മലയാളികളോ?”                                                                                     അദ്ധ്യാപകന്‍ അത് കേട്ടില്ല. അദ്ദേഹം കുട്ടികളുടെ എണ്ണം തിട്ടപ്പെടുത്തുകയായിരുന്നല്ലോ?
XXX


No comments:

Post a Comment

നോവലെറ്റ്--- ചാവോല

             വവ്വാല്കുഞ്ഞുങ്ങള്‍    ശബ്ദമുണ്ടാക്കിപ്പറക്കുന്ന പുന്നമര ത്തിന്റെ ഇരുട്ടിലേക്ക് കുമാരപിള്ള അത്ഭുതത്തോടെ നോക്കി നിന്നു.   വ...