Saturday, April 18, 2020

പരിപ്പ്.



              കേരളോത്സവം പല വേദികളില്‍ പൊടിപൊടി ക്കുന്നു.  ഫല പ്രഖ്യാപനങ്ങളോടൊപ്പം അപ്പീലുകള്‍  മുള യ്ക്കുന്നു. ഒച്ചപ്പാടും ബഹളവും സൃഷ്ടിച്ച ഒരു അപ്പീല്‍ സാമ്പാ റിലെ പരിപ്പിനെക്കുറിച്ചായിരുന്നു. പരിപ്പ് വേവുന്നില്ല. പരാതിക്കാര്‍ ഫുഡ്‌ കമ്മിറ്റിയംഗത്തെ  സമീപിച്ചു.  അദ്ദേ ഹം ഫുഡ്‌ കമ്മിറ്റി  കണ്‍വീനരെ കണ്ടു.  കണ്‍വീനര്‍ പാചകക്കാരനെ  ചോദ്യം ചെയ്തു. എന്ത് കൊണ്ട്പരിപ്പ് വേകുന്നില്ല?  പാചകക്കാരന്‍ വെപ്പുകാരനെ ചോദ്യം ചെയ്തു.  അയാള്‍ കൈ മലര്‍ത്തി.                                           “എന്ത് ചെയ്യാന്‍? പരിപ്പ് വേകണ്ടേ? ഇത് വേകാത്ത പരിപ്പാണ്. “ അത് ശരി. പാചകക്കാരന്‍ കണ്‍വീനരോ ട് ചോദിച്ചു.  “പറഞ്ഞത് കേട്ടല്ലോ? വേകാത്ത പരിപ്പാണ്. എത്ര വേവിച്ചാലും വേകാത്തത്. ഞങ്ങളെന്തു ചെയ്യാന്‍? നല്ല പരിപ്പ് വാങ്ങിത്തരൂ. നിങ്ങള് വിലക്കുറഞ്ഞ പൊട്ട സാധനം വാങ്ങിത്തന്നിട്ട് പിന്നെ കുറ്റം പറയുന്നത്  ശരിയാണോ?  അതുകേട്ട് കണ്‍വീനര്‍ സ്ഥലം വിട്ടു. പരാതിക്കാര്‍  അടുത്ത പ്രശ്നം അന്വേഷിച്ചു  പിരിഞ്ഞു പോയി. അവര്‍ പോയിക്കഴിഞ്ഞ പ്പോള്‍   പാചകക്കാര ന്‍  വെപ്പുകാരനെ  അടുത്ത് വിളിച്ചു  ചെവിയില്‍ ചോദിച്ചു.                                                                                  
“പരിപ്പ്  വേകത്തില്ലാല്ലേ? തീയുമ്മല്‍ വെച്ചാ വേകാത്ത പരിപ്പുണ്ടോടാ....ഴഴഴ.ഴഴേ? അവസാനഭാഗം പുറമേ കേട്ടില്ല. വെപ്പുകാരന്‍  ഞെളിപിരി കൊണ്ട്, തൊഴുത്, കേണപേക്ഷിച്ചു. “മതീ.. ഇനി  വേവിച്ചോളാം......... “
XXX

No comments:

Post a Comment

നോവലെറ്റ്--- ചാവോല

             വവ്വാല്കുഞ്ഞുങ്ങള്‍    ശബ്ദമുണ്ടാക്കിപ്പറക്കുന്ന പുന്നമര ത്തിന്റെ ഇരുട്ടിലേക്ക് കുമാരപിള്ള അത്ഭുതത്തോടെ നോക്കി നിന്നു.   വ...