Saturday, April 18, 2020

മന്ദബുദ്ധി...


തിരക്കില്‍ കേട്ടത് 

മാഷ്‌.  :     രാജീവന്‍    ഇക്കൊല്ലം    പത്തിലാണെന്നറിയാമല്ലോ ?

.ശിഷ്യ പിതാവ്‌ :    ..................

മാഷ്‌. :     അവന്‍   ക്ലാസ്സില്‍   വരാതായിട്ട്     ഒരാഴ്ചയായി.

ശിഷ്യ പിതാവ്‌   :    ...................

മാഷ്‌.:       നിങ്ങള്‍ക്ക്‌     അവന്‍    ജയിക്കണമെന്ന്   ആഗ്രഹമില്ലേ?

ശിഷ്യ പിതാവ്‌  :    മാഷ്‌   പരിഭ്രമിക്കാണ്ടിരി.   അതിനൊക്കെ   എന്തൊക്കെ  മാര്‍ഗ്ഗങ്ങള്‍    കിടക്കുന്നു?   അവന്‍     ജയിച്ചോളും.

 മാഷ്‌. :   അതുശരി.   ക്ലാസില്‍   വരാതെയും    പഠിക്കാതെയും   ജയിച്ചോളുമെന്നോ?

ശിഷ്യ പിതാവ്‌   :    അവന്‍   മന്ദബുദ്ധിയാണെന്നു  ഒരു    സര്ടിഫിക്കട്ടിനു    ഞാന്‍    പറഞ്ഞുവെച്ചിട്ടുണ്ട്.    മാഷ്‌    അവനെ   ഐ.  ഇ.  ഡി.   പട്ടികയില്‍    പെടുത്തിയാല്‍  മതി.  അതാകുമ്പോള്‍   അവന്റെ    അനിയത്തി    ഒമ്പതീ    പഠിക്കുന്ന   രജനിയെക്കൊണ്ട്    പരീക്ഷയെഴുതിക്കാം.  പത്തില്‍  ഒന്‍പത്    ഏപ്ലസ്‌     ഒറപ്പാ....ദിവസം  നൂറു  വെച്ച്    പത്തു  ദിവസിക്ക്     ആയിരം  രൂപാ    അവള്‍ക്കു എഴുത്തുകൂലീം     കിട്ടും.   പിന്നെന്തിന്  ഞാന്‍       വിഷമിക്കണം?      അവന്‍    കടയില്‍   നില്‍ക്കട്ടെ.   എനിക്കൊരു     കൈസഗായോമാകും.....

No comments:

Post a Comment

നോവലെറ്റ്--- ചാവോല

             വവ്വാല്കുഞ്ഞുങ്ങള്‍    ശബ്ദമുണ്ടാക്കിപ്പറക്കുന്ന പുന്നമര ത്തിന്റെ ഇരുട്ടിലേക്ക് കുമാരപിള്ള അത്ഭുതത്തോടെ നോക്കി നിന്നു.   വ...