Thursday, April 16, 2020

വീട്ടിലേക്കുള്ള വഴി ; പുറത്തേക്കും.




            വീട്ടില്‍ തലേന്നു  കൂലിപ്പണിക്ക് വന്ന രണ്ടു പേരി ല്‍ ഒരാള്‍ രാത്രി ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത ഗൃഹനാഥന് വിശ്വസിക്കാന്‍  കഴിഞ്ഞിരുന്നില്ല.  കൂട്ടുകാരന്‍ പിറ്റേന്ന് പണിക്കു വന്നേക്കില്ല എന്നു  കരുതിയെങ്കിലും ആള്‍  കൃത്യസമയത് തന്നെ എത്തി. രാവിലെ തന്നെ ആത്മഹത്യയെക്കുറിച്ച് ചോദിക്കുന്നത് ശരിയല്ലല്ലോ. ഉച്ചയ്ക്ക് അയാള്‍ ആരോടൊക്കെയോ ദേഷ്യപ്പെടുന്നത്  കണ്ടു. ഉചിതമായ  സന്ദര്ഭമല്ല. അപ്പോഴും ചോദിച്ചില്ല. വൈകിട്ട് കൂലി കൊടുത്തു കഴിഞ്ഞു ഒഴുക്കന്‍ മട്ടില്‍ ചോദിച്ചു.                                                                                                                ബീരാന്‍ മരിച്ചു ഇല്ലേ?                                                                                       പെട്ടെന്ന് തന്നെ  നിര്‍വ്വികാരമായ മറുപടി വന്നു.                                 ങാ. അവന് വീട്ടിനുള്ളില്‍ തൂങ്ങി.                                         വിശദീകരിക്കാന്‍ നില്‍ക്കാതെ അയാള്‍ നടന്നു.                               കഷ്ടം. എന്തിനിങ്ങനെ  ചെയ്താവോ? എന്ത് പ്രശ്നത്തിനും  പരിഹാരമില്ലേ?                           ഗൃഹനാഥന്‍റെ വിഷാദം കേള്‍ക്കാതെ കേട്ട് അയാള്‍ തിരിഞ്ഞു നിന്നു.  പിന്നെ അടുത്തുവന്ന് അടക്കം പറഞ്ഞു.
സാറേ. തോല്‍വി മരണമാണ്. ഒരാള്‍ പണിസ്ഥലത്തു തോറ്റാല്‍ പിടിച്ചു നില്‍ക്കും. നാട്ടില്‍ തോറ്റാലും പിടിച്ചു നില്‍ക്കും. പക്ഷെ, സ്വന്തം വീട്ടില്‍ തോറ്റാല്‍ പിന്നെ  വേറെ വഴിയില്ല....
XXX
                          


No comments:

Post a Comment

നോവലെറ്റ്--- ചാവോല

             വവ്വാല്കുഞ്ഞുങ്ങള്‍    ശബ്ദമുണ്ടാക്കിപ്പറക്കുന്ന പുന്നമര ത്തിന്റെ ഇരുട്ടിലേക്ക് കുമാരപിള്ള അത്ഭുതത്തോടെ നോക്കി നിന്നു.   വ...