കല്യാണപ്പന്തലില്‍വെച്ച് വധുവിനെ കാണാം എന്നല്ലാതെ തുറിച്ചുനോക്കാന്‍ പാടില്ല. നോക്കിയാല്‍ത ന്നെ അത് ഒരു ഉഡായിപ്പില്‍ വേണം. പക്ഷെ, എന്റെ യും എന്‍റെ സുഹൃത്തിന്റെയും കാര്യം വളരെ കഷ്ടമായി രുന്നു. വധുവിനെ ഒന്നേനോക്കിയുള്ളൂ. കുടുങ്ങിപ്പോയി. ഇതെന്തുമാതിരി സൌന്ദര്യം?! ഇങ്ങനെയൊരു മണ വാട്ടിയെ കല്യാണം എന്ന ഇടപാട് തുടങ്ങിയ ശേഷം ഇത് വരെ ആരും കണ്ടുകാണില്ല. കണ്ണെടുക്കാന്‍ കഴിയണ്ടേ? സാക്ഷാല്‍ സുന്ദരി മണവാട്ടി. സുന്ദരി എന്നു വെച്ചാല്‍ സൂപ്പര്‍സുരസുന്ദരി.സുരാംഗന.
നയനം, നാസിക, ലലാടം,അധരം,അളകം, കപോലം എല്ലാം ലക്ഷണം തികഞ്ഞത്. സുഹൃത്തിന്റെ കാലില്‍ ഞാന്‍ ചവിട്ടി മെതിച്ചു. മതി നോക്കിയത് എന്ന് ചെവിട്ടില്‍ കല്‍പ്പിച്ചു. അല്പം കഴിഞ്ഞപ്പോള്‍ അയാള്‍ എന്‍റെ കാല്‍ ചവിട്ടിയരച്ചു. മതിയെടാ എന്ന് എന്‍റെ ചെവിയില്‍ ആക്രോശിച്ചു. ബിരിയാണിക്യൂവില്‍ പ്ലേറ്റും താങ്ങി നിന്ന ഞങ്ങള്‍ പരസ്പരം നോക്കി നെടുവീര്‍പ്പിട്ടു. നിന്നെയൊക്കെ എന്നാത്തിനു കൊള്ളാമെഡേയ് എന്ന് പരസ്പരം ചോദിച്ചു.
വല്ലാത്തൊരു നെഞ്ചെരിച്ചില്‍. വിശപ്പൊക്കെ പോയി. ഒന്നും വേണ്ട.
“നമ്മള്‍ പെണ്ണ്കാണാന്‍ നടക്കുമ്പോള്‍ ഈ പിശ്ശാശുക്കള്‍ എവിടെ പ്പോയി ഒളിച്ചിരിക്കുമാവോ?!” സുഹൃത്ത് എന്‍റെ ചെവിയില്‍ സങ്കടം പറഞ്ഞു. എന്നാലും ആ കോന്തന്റെ ഒരു തലവര!അവന്റെ ടൈം......... വരന്‍ എന്തോ വളിച്ച വിറ്റ് പറഞ്ഞപ്പോള്‍ വധു വാ തുറന്നു ചിരിച്ചു. അപ്പഴല്ലേ,സീക്രട്ടു പുറത്ത് വന്നത്! പല്ലുകള്‍ വളരെമോശം.!രണ്ടെണ്ണം അകത്തേയ്ക്കുന്തി. നാലെണ്ണം പുറത്തേയ്ക്ക് ചാടി.! പല്ലിനു മഞ്ഞപ്പ് ... മോണയ്ക്കു കറുത്ത നിറം.
ഹൊയ്! സമാധാനമായി.
----------------------
No comments:
Post a Comment