മൃതദേഹം മോര്ച്ചറിയിലേക്ക് സ്വയം
നടന്നുനീങ്ങുന്നത് പോലെയാണ് അയാള്‍ സുഹൃത്തിന്റെ വീട്ടില്‍ ചെന്ന് കയറിയതും കല്യാണം വിളിച്ചതും. മോള്‍ടെ
വിവാഹമാണ്... വരുന്ന മാസം... ഒക്ടോബര്‍15 ഞാറാഴ്ച... തുലാം 29... കെട്ടു രാവിലെ ഗുരുവായൂര് വെച്ചാണ്...
അത്യാവശ്യം ബന്ധുക്കള്‍ മാത്രമേ
പോകുന്നുള്ളൂ...വയ്യിട്ടു റിസപ്ഷന്‍ നമ്മുടെ വീട്ടില്‍... എല്ലാരും വരണം. ഒന്ന് നിര്‍ത്തി ദീര്‍ഘമായി നിശ്വസിച്ചു. പിന്നെ
അയാള്‍ ആലോചനയിലാണ്ടു തല കുമ്പിട്ടിരുന്നു. പയ്യന്‍ ഏതാണ്, എവിടന്നാണ് എന്നൊന്നും ചോദിച്ചു
എന്നെ വിഷമിപ്പിക്കരുത്. കൊറച്ചു കൂടി നന്നായിട്ട്, എന്നുവച്ചാ
ഗംഭീരായിട്ട്തന്നെ നടത്തണമെന്നായി രുന്നു ഞാനും കാഞ്ചനയും തീരുമാനിച്ചിരുന്നത്.
ഒറ്റ മോളല്ലേ .. അദ്ദേഹം വീണ്ടും നിര്‍ത്തി, ദീര്‍ഘമായി
ശ്വാസമെടുത്തു. അപ്പോഴെയ്ക്ക്
ഗൃഹനാഥന്റെ മകള്‍ ചായയുമായി സമീപത്തെത്തി. വധൂപിതാവ് ആ പെണ്‍കുട്ടിയുടെ മുഖത്ത്നോക്കി നോക്കി, ചായകുടിച്ചു. അദ്ദേഹം പോകാനെണീറ്റു. കാലിഗ്ലാസ് അവളുടെ
കയ്യില്‍ പിടിപ്പിച്ചുകൊണ്ട് ദൈന്യമായി പറഞ്ഞു.
മോളെ,
അച്ഛനും അമ്മയ്ക്കും കൈപിടിച്ചു കൊടുക്കാന്‍ ഒരവസരം നല്‍കണേ.
ജീവിതം എനിക്ക് ഓട്ടപ്പാച്ചില്‍ ആയിരുന്ന കാലത്ത് കാണാ തെ കാണുകയും കേള്ക്കാ തെ കേള്ക്കുുകയും അറിയാതെ അറിയുക യും നോവാതെ നോവുകയും ചെയ്ത ചില നുറുങ്ങു ദു:ഖങ്ങള്‍ ഇപ്പോള്‍ ഓര്‍ത്തും ചേര്ത്തും് വയ്ക്കുകയാണ്. ഇതില്‍ ഒന്നിലും കഥയില്ല. ഇത് ഓരോന്നും കഥയാണ്.
Friday, April 17, 2020
Subscribe to:
Post Comments (Atom)
നോവലെറ്റ്--- ചാവോല
വവ്വാല്കുഞ്ഞുങ്ങള്‍ ശബ്ദമുണ്ടാക്കിപ്പറക്കുന്ന പുന്നമര ത്തിന്റെ ഇരുട്ടിലേക്ക് കുമാരപിള്ള അത്ഭുതത്തോടെ നോക്കി നിന്നു. വ...
-
പീടിക മുറിയുടെ ഒന്നുമുതല്‍ പതിനൊന്ന് വരെ മുഷിഞ്ഞ ചോക്കടയാളങ്ങള്‍ പതിഞ്ഞ നിരപ്പലകകള്ക്കു നടുവിലെ എടുത്തു മാറ്റിയ ഒന്നിന്റെ വിടവിലൂട...
-
അഞ്ച് ബീയിലെ സബീനയുടെ വാപ്പിച്ചി എന്ന് സ്വയം പരിചയപ്പെടുത്തിയ ആള് പ്രിന്‍സിപ്പലിന്റെ മുന്നില്‍ വിതുമ്പി. സബീനയുടെ ...
-
വവ്വാല്കുഞ്ഞുങ്ങള്‍ ശബ്ദമുണ്ടാക്കിപ്പറക്കുന്ന പുന്നമര ത്തിന്റെ ഇരുട്ടിലേക്ക് കുമാരപിള്ള അത്ഭുതത്തോടെ നോക്കി നിന്നു. വ...
No comments:
Post a Comment