മകന്‍ വന്നത് സന്തോഷവാര്‍ത്തയുമായിട്ടായിരുന്നു. ഉപ്പാ. എന്‍റെ ഡിഗ്രിസര്‍ട്ടിഫിക്കറ്റ്
കിട്ടി. ഞാന്‍ ബീയെക്കാരനായി.
പിതാവിന് അത് മനസ്സിലായില്ല. അയാള്‍ ചോദിച്ചു. ഏതു വിഷയത്തില്‍? എടാ, വിഷയമേതാണെന്ന്?
അങ്ങനെ
പ്രത്യേകിച്ച് വിഷയമൊന്നുമില്ല.
മകന്‍ തിരക്കിലായിരുന്നു. അയാള്‍
പിന്നാലെ ചെന്നു. എടാ, ബിഎ ഹിസ്റ്ററി, ബിഎ എക്കണോമിക്സ്, ബിഎ മലയാളം എന്നൊക്കെ പറയുന്നത്
പോലെ ഏതു ബിഎ ആണെന്നാ ചോദിച്ചത്..
അതൊന്നും
ഞാന്‍ നോക്കിയില്ല. ഇരുപത്തയ്യായിരം രൂപയ്ക്ക് കേരളത്തിലെ ഒരു യൂണിവേര്‍സിറ്റിയുടെ
ഡിഗ്രി സര്‍ട്ടിഫിക്കറ്റ് തന്നില്ലേ? നമുക്കത് പോരെ? എന്തിനാ
ഭാരിച്ചകാര്യം തിരക്കുന്നത്? അതിലൊരുശരികേടില്ലേ,സലീമേ?
എന്ത് ശരികേട്? ഒരു ലക്ഷത്തി നാല്‍പ്പതിനായിരം രൂപാ
കൊടുത്താല്‍ പി.എച്ച്.ഡി. തരാമെന്ന്! ഞാന്‍ വേണ്ടെന്നു പറഞ്ഞു. ഒന്നാമത് എനിക്കിപ്പോ
പ്രോമോഷന് ബി.എ. മതി. പിന്നെ, പ്ലസ് വണ്ണില്‍ പടിപ്പു നിര്‍ത്തിയ എനിക്ക്
പി.എച്ച്.ഡി. കിട്ടിയെന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്വോ..............ആള്‍ക്കാര്‍
ഓടിച്ചിട്ടു തല്ലും.
അല്‍ഹംദുലില്ല. അയാള്‍ ഭാര്യയോടു
പറഞ്ഞു. ഓനെ പടിപ്പിച്ചു ബീയേക്കാരനാക്കണമെന്നായിരുന്നു ഖല്‍ബിലെ മോഹം.അത്
ഇക്കോലത്തില്‍ വേണ്ടീരുന്നില്ലാ.
ഭാര്യ അയാളെ സമാധാനിപ്പിച്ചു. പോട്ടെന്നേ,
ഏതു കോലത്തിലായാലും അതൊരെണ്ണം കിട്ടിയല്ലോ...
***
No comments:
Post a Comment