Friday, April 17, 2020

പുറംചായ.



വീടിനടുത്തെ തട്ടുകടയില്‍ നിന്ന് ഒരു ചായ നിപ്പനടിയ്ക്കു മ്പോള്‍ തട്ടുകടക്കാരന്‍ ചോദിച്ചു.                                                                                                                 ഇക്കാ, ഇവിടത്തെ  ചായ പതിവില്ലാലോ?
വെറുതെ ചിരിച്ചതേയുള്ളൂ. (വീട്ടിലിപ്പോള്‍ സമയത്ത് ചായ കിട്ടുന്നില്ല എന്ന കാര്യം നാട്ടുകാരോട്വിളിച്ചുപറയേണ്ടല്ലോ. )                                                                              അല്ലാ.പൊറംചായ അങ്ങനെ പതിവില്ലല്ലോ, അത് കൊണ്ട് ചോദിച്ചതാ.
അപ്പോഴും ചിരിച്ചതേയുള്ളൂ. ഭാര്യ പ്രായാധിക്യം വന്നപ്പോള്‍ മടിപിടിച്ചു.  പതിനൊന്നരമണിയ്ക്കു പതിവുള്ള ചായ ചോദിയ്ക്കുമ്പോള്‍, ഇപ്പോള്‍ എന്തിനാണ് ചായ? ഉച്ചയ്ക്ക് ചോറിന്റെ നേരമായില്ലേ? ചായയൊന്നും വേണ്ട. എന്നാണു പ്രതികരണം.
മൂന്നരമണിയ്ക്ക്പതിവുള്ള ചായ ചോദിയ്ക്കുമ്പോ ള്‍,... ഇപ്പോള്‍ ചോറല്ലേ, തിന്നത്? അതിന്റെകൂടെ ചായേം വേണോ? മുണ്ടാണ്ടിരി. എന്നാണു പ്രതികരണം.                          തനിച്ചു അടുക്കളയില്‍ കയറി ഒരു ചായ ഉണ്ടാക്കിക്കുടി ച്ചാലോ എന്ന് ആലോചിക്കാഞ്ഞല്ല. വേണ്ടാന്നു വച്ചു. ആ ചായകുടിയ്ക്ക് ഒരു സുഖമില്ല.                                                                     അങ്ങനെ അതൊരു ശീലമായി. പതിനൊന്നരയാകു മ്പോ ള്‍ ഷര്‍ട്ട് എടുത്തിട്ട്  എങ്ങോട്ടുമില്ല എന്ന മട്ടില്‍പു റത്തിറങ്ങും. മൂന്നരയാകുമ്പോള്‍ പിന്നെയും ഇറങ്ങും.                        ഭാര്യ പണിമുടക്കിയില്ലായിരുന്നെങ്കില്‍ താന്‍ പുറം ചായ തേടിപ്പോകില്ലായിരുന്നു, എന്ന് അയാള്‍ക്ക്‌ തോന്നി. ഭര്‍ത്താവിനെ ദുശ്ശീലം പഠിപ്പിക്കുന്നത് ഭാര്യ തന്നെ എന്നയാള്‍ ഓര്‍ത്തു. അത് ചായയുടെ കാര്യത്തില്‍ മാത്രമാവണമെന്നില്ലെന്നും.
---------------------

No comments:

Post a Comment

നോവലെറ്റ്--- ചാവോല

             വവ്വാല്കുഞ്ഞുങ്ങള്‍    ശബ്ദമുണ്ടാക്കിപ്പറക്കുന്ന പുന്നമര ത്തിന്റെ ഇരുട്ടിലേക്ക് കുമാരപിള്ള അത്ഭുതത്തോടെ നോക്കി നിന്നു.   വ...