യാത്രാമധ്യേ മാഷും കുടുംബവും ഹോട്ടലില്‍ ഉച്ചഭക്ഷണം
കഴിച്ചു. സപ്ല യര്‍ പയ്യന്‍ പുഞ്ചിരിയോടെ കൂടെനിന്ന് ഓരോന്ന് വിളമ്പി. എന്തൊരു
വിനയം.എന്തൊരു മാനേഴ്സ്. കിടു സര്‍വീസ്. ബിരിയാണിയുദ്ധം കഴിഞ്ഞപ്പോള്‍ സപ്ലയര്‍ പയ്യന്‍ ചോദിച്ചു.
ഇനി എന്തെങ്കിലും? ഒന്നും
വേണ്ടെന്നു മാഷ് പറഞ്ഞു. ഒരുപൊടിച്ചായആയാലോ? വേണ്ട, വേണ്ട. ഒന്നും വേണ്ടെന്നു
പറഞ്ഞില്ലേ? മാഷും കുടുംബവും ഹോട്ടലില്‍ നിന്ന് ഇറങ്ങുകയായിരുന്നു. പയ്യന്‍ പിന്നാലെ ചെന്ന്ചോദിച്ചു. സാര്‍, ഇപ്പോള്‍ പൊടിച്ചായ കുടിക്കാറില്ലേ?
മാഷ് തിരിഞ്ഞു നോക്കി. നീ ഏതാ? സാറിന് എന്നെ ഓര്‍മ്മയില്ലേ? ഞാന്‍ വിവേക് ആണ് സര്‍. വിവേക്.ടി.വി. മുമ്പ് ഞാന്‍ സാറിന് ഒരുപാട്
പൊടിച്ചായ വാങ്ങിത്തന്നിട്ടുണ്ട്.
മാഷ് അവനെത്തന്നെ
സൂക്ഷിച്ചുനോക്കി. മാഷിന്‍റെ മുഖത്ത് ശോകഭാവം
പരന്നു.
എടാ. നീ ഇവിടെ?
അന്ന്, ഒമ്പതില്‍ വെച്ച് സ്കൂളീന്ന്
പൊറത്താക്കിയപ്പോള്‍ സാറെന്നോട് പറഞ്ഞി ല്ലേ, നീയൊന്നും ഒരുകാലത്തും നന്നാവില്ലെന്ന്? അത് പോലെ തന്നെ, ഞാന്‍ നന്നായില്ല,സര്‍.
XXX
No comments:
Post a Comment