Saturday, April 18, 2020

മീല്‍സ് റെഡി




          ഭാര്യ ഇല്ലാതിരുന്ന ഒരു രാത്രി. തനിയെ ഭക്ഷണം കഴിക്കാന്‍ മടി തോന്നി. ഒറ്റയ്ക്ക് എടുത്തു വിളമ്പിക്കഴിക്ക ണമല്ലോ. കഴിച്ച പാത്രങ്ങള്‍ കഴുകി വയ്ക്കണമല്ലോ. എല്ലാം തയ്യാറാക്കി വെച്ചിട്ട്  വീട്ടുകാരി അവളുടെ വീട്ടില്‍ പോയതാണ്. പിറ്റേന്ന് അവിടെ ഒരു ചടങ്ങുണ്ട്.  എന്താ ണെന്ന് ഓര്‍മ്മയില്ല. അയാള്‍ പിറ്റേന്ന്  ചെന്നാല്‍ മതി എന്നാണു കല്പന. ഓ. ശരി.                                                                         .       അങ്ങനെയാകട്ടെ. രോഗി ആഗ്രഹിച്ചതും വൈദ്യര്‍ കുറിപ്പടി തന്നതും ഒന്ന് തന്നെ. കുറേ നാളായി തന്നിഷ്ടം പോലെ ഒന്ന് ജീവിച്ചിട്ട്. ഭാര്യ കൂടെയുള്ളപ്പോള്‍   എന്തി നും വലിയ സഹായമാണ്.പക്ഷെ, ഭയങ്കര ഭരണമാ ണ്. എന്താ,എന്തിനാ, എവിടെയാ, ആര്‍ക്കാ,എങ്ങോട്ടാ  എന്നീ ചോദ്യങ്ങള്‍ കൊണ്ട് എപ്പോഴും തിരുത്തിക്കൊണ്ടി രിക്കും.  
        അയാള്‍ എഴുന്നേറ്റു മൂരി നിവര്‍ത്തി. ഇന്ന് രാത്രി  പുരുഷന്റെ  കഫേയില്‍ നിന്ന്‍ ബിരിയാണി അടിക്കാം. വീടിന്റെ തൊട്ടു മുമ്പിലാണ് കഫെ. കഫേയില്‍ ചെന്ന് കൈ കഴുകി  വിസ്തരിച്ചു ഇരിപ്പ് പിടിച്ചു. വിശാലമായിട്ട് തട്ടണമല്ലോ. വെയിറ്റര്‍ വിളമ്പിയത് നിരാശ. ‘ബിരിയാ ണി കഴിഞ്ഞു. ചിക്കന്‍ കഴിഞ്ഞു. ഫിഷ്‌ കഴിഞ്ഞു.’ അങ്ങ നെ വായ്ക്കു രുചിയുള്ളതൊക്കെ കഴിഞ്ഞു. ആവി പറക്കുന്ന ചോറ് അപ്പുറത്ത് വിളമ്പുന്നുണ്ട്. എന്നാല്‍  അത് പോരട്ടെ. മനുഷ്യന് കിട്ടുന്ന ഓരോ ശിക്ഷകളെക്കുറിച്ച് വിഷാദത്തോടെ ഓര്‍ത്തു. രണ്ടു പിടി വാരിയപ്പോള്‍ തന്നെ മനം പിരട്ടി. ചോറിന്റെ മണം അത്ര ശരിയല്ല. വെയിറ്ററെ കൈ കാണിച്ചു വിളിച്ചു.  ഒതുക്കത്തില്‍ ചോദിച്ചു.  സ്നേഹിതാ, ഈ ചോറിനു  ഒരു മണം ഉണ്ടല്ലോ. ഇത്  ഇന്നലത്തെയാണോ ?
വിളമ്പുകാരന്‍  ശബ്ദം താഴ്‌ത്തി  പറഞ്ഞു. ഇന്നലത്തെ ചോറ് ഇന്ന് കിട്ടാനോ ? ഹും!  അതിനു നാളെ വരണം. ഇതേയ്  മിനിയാന്നത്തെയാണ്. കൈയും വായും കഴുകി കാശും കൊടുത്തു എപ്പോള്‍ പുറത്തിറങ്ങിയെന്നു  ഓര്‍മ്മ യില്ല.വീട്ടിലെത്തി നേരെ അടുക്കളയില്‍ ചെന്നു. ചോറും കറികളുമെല്ലാം  സുരക്ഷിതമായിരിക്കുന്നു. വിളമ്പിയെടു ക്കാനൊന്നും  ക്ഷമയില്ല.  തട്ടുകടയിലെ പോലെ നിപ്പ നാകാംഎന്നു കരുതി. പൊടുന്നനെ കറണ്ടു പോയി. സര്‍വത്ര ഇരുട്ട്. അസ്സലായി. ഉമ്മറത്ത്‌ വന്നിരുന്നു. ഇനി കറണ്ടു വരുന്നത് വരെ കാത്തിരിക്കാം. ശിക്ഷ പൂര്ത്തിയാകണമല്ലോ!
--------------------------

No comments:

Post a Comment

നോവലെറ്റ്--- ചാവോല

             വവ്വാല്കുഞ്ഞുങ്ങള്‍    ശബ്ദമുണ്ടാക്കിപ്പറക്കുന്ന പുന്നമര ത്തിന്റെ ഇരുട്ടിലേക്ക് കുമാരപിള്ള അത്ഭുതത്തോടെ നോക്കി നിന്നു.   വ...