Saturday, April 18, 2020

ബാലന്‍സ്




        ബസ്സി ല്‍   യാത്ര ചെയ്യുകയായിരുന്ന ഒരു ഗ്രാമീണന്‍ വളരെ  അസ്വസ്ഥനായിരുന്നു. മുഖം മ്ലാനം. ഇടയ്ക്ക് ഞെളിപിരി കൊള്ളും. ദീര്‍ഘ നിശ്വാ സം. എഴുന്നേറ്റു കണ്ടക്ടര്‍ സീറ്റിലേയ്ക്ക് നോക്കും. ആള്‍ അടുത്ത് വരുന്നുണ്ടോ  എന്ന് നോക്കിക്കൊണ്ടിരിക്കും. ഒരുതവണ അടുത്തെത്തിയപ്പോള്‍  തോണ്ടി.   “ഏയ്‌, കണ്ടക്ടര്‍ ...ടിക്കറ്റിന്റെ 'ബേലന്‍സ്’ 
നാല്പത്തിയേഴേ അയ്മ്പത്   ....?                                                                        ബസ് കണ്ടക്ടര്‍ തേര്‍ഡ്ഗിയറില്‍ മുരണ്ടു.                                                            
 “ബാലന്‍സ് തരാം, കാര്‍ന്നോരെ..ഞാന്‍ കൊണ്ടുപോണില്ലാ..  അങ്ങോട്ടും ഇങ്ങോട്ടും പോകുമ്പോള്‍ എന്നെ മാന്തണ്ടാ..  
യാത്രക്കാരന്‍ ഉള്ളകാര്യം തുറന്നു പറഞ്ഞു.                                                                 
 “അല്ലാ...  ബേലന്‍സ്’ കിട്ടിയിരുന്നെങ്കില്‍ എനിക്കു വേറെന്തെങ്കിലും   ആലോചിക്കാമായിരുന്നു...!”
XXX

No comments:

Post a Comment

നോവലെറ്റ്--- ചാവോല

             വവ്വാല്കുഞ്ഞുങ്ങള്‍    ശബ്ദമുണ്ടാക്കിപ്പറക്കുന്ന പുന്നമര ത്തിന്റെ ഇരുട്ടിലേക്ക് കുമാരപിള്ള അത്ഭുതത്തോടെ നോക്കി നിന്നു.   വ...