Friday, April 17, 2020

താലൂക്കാഫീസിലേക്കുള്ള വഴി



             വില്ലേജോഫീസര്‍ വൃദ്ധയോട് പറഞ്ഞു. അമ്മച്ചീ. ഇവിടുന്നു ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ട്‌. ഇനി ഈഅപേക്ഷ താലൂക്കാഫീസില്‍ കൊടുക്കണം. അവിടുന്നാണ്  വിധവാപെന്‍ഷ ന്‍ അനുവദിച്ചുതരുന്ന ത്.  രാവിലേ ചെന്നോളൂ. ങാ. പിന്നെ, താലൂക്കാഫീസിലേക്ക് പോകുന്നതെങ്ങനെയാണെന്ന് അമ്മച്ചിയ്ക്കറിയാമല്ലോ?                                                                              
           വൃദ്ധ തല കുലുക്കിക്കൊണ്ട്‌ പറഞ്ഞു. ഓ.
വില്ലേജോഫീസര്‍  വിശ്വാസം വരാതെ പറഞ്ഞു.  താലൂക്കാഫീസിലേക്ക് പോകുന്ന തെങ്ങനെയാണെന്ന്  അറിയില്ലെങ്കില്‍ ആരോടെ ങ്കിലും ചോദിച്ചു മനസ്സിലാക്കണം കേട്ടോ. വെറുതെ നടന്നു കാലുതേയാതിരിക്കാന്‍ പറഞ്ഞതാ.
വൃദ്ധ പറഞ്ഞു. എനിക്കറിയാം കുഞ്ഞേ. ബോട്ടുജെട്ടി സ്റ്റോപ്പില്‍ ഇറങ്ങി തെക്കോട്ടു ചെല്ലുമ്പോഴല്ലെ?
വില്ലേജോഫീസര്‍ താടിയ്ക്ക് കയ്യും കൊടുത്തു ആ വൃദ്ധയെ നോക്കിയിരുന്നു.  
--------------------------------


No comments:

Post a Comment

നോവലെറ്റ്--- ചാവോല

             വവ്വാല്കുഞ്ഞുങ്ങള്‍    ശബ്ദമുണ്ടാക്കിപ്പറക്കുന്ന പുന്നമര ത്തിന്റെ ഇരുട്ടിലേക്ക് കുമാരപിള്ള അത്ഭുതത്തോടെ നോക്കി നിന്നു.   വ...